»   » ഇത് ആമീര്‍ ഖാന്റെ പികെ ലുക്കല്ലേ, ബ്രഹ്മാനന്ദം ഈ ലുക്കിലെന്താ?

ഇത് ആമീര്‍ ഖാന്റെ പികെ ലുക്കല്ലേ, ബ്രഹ്മാനന്ദം ഈ ലുക്കിലെന്താ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

പികെയിലെ ആമീര്‍ ഖാന്റെ ലുക്കിലാണല്ലോ ബ്രഹ്മാനന്ദം? ബ്രഹ്മാന്ദത്തിന്റെ ഈ ലുക്ക്, മദന്‍ സംവിധാനം ചെയ്യുന്ന ഗരം എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണ്. ബ്രഹ്മാനന്ദത്തിന്റെ ഈ ലുക്ക് കണ്ടാല്‍ ആരും ചിരിച്ചു പോകും. ചിത്രത്തിന് വേണ്ടി ഈ രംഗം ചിത്രീകരിക്കുമ്പോള്‍ സെറ്റിലും ചിരി പടര്‍ത്തിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പികെയിലെ ആമീറിന്റെ രണ്ട് ഗെറ്റപ്പുകളാണ് ബ്രഹ്മാനന്ദം ഗരത്തിന് വേണ്ടി അവതരിപ്പിക്കുന്നത്. ഒന്ന് ആമീര്‍ ഖാന്‍ സ്ത്രീയുടെ വേഷമണിഞ്ഞതും, മറ്റൊന്ന് ട്രാന്‍സിസ്റ്ററും പിടിച്ച് നഗ്നനായി എത്തുന്നതുമാണ് ബ്രഹ്മാനന്ദം അവതരിപ്പിക്കുക.

Brahmanandam

തെലുങ്കിലെ ഹാസ്യനടനായ ബ്രഹ്മാനന്ദത്തിന് 1000 സിനിമ തികയുന്ന ചിത്രം കൂടിയാണ് ഗരം. ആഹാ നാ പെല്ലന്താ എന്ന തെലുങ് ചിത്രത്തിലൂടെയാണ് ബ്രഹ്മാന്ദന്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ ഹാസ്യനടനായ ബ്രഹ്മാനന്ദന്‍ തെലുങ്കില്‍ കൂടാതെ തമിഴിലും ഹാസ്യ നടന്റെ വേഷം അവതരവിപ്പിച്ചിട്ടുണ്ട്.

English summary
He comes dressed in a skirt with transistor a la Aamir from ‘PK’. It’s for a small scene in the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam