»   » ഓണത്തിന് മലയാള സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പറ്റിയ സമ്മാനം ഇതല്ലാതെ മറ്റൊന്നില്ല!

ഓണത്തിന് മലയാള സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പറ്റിയ സമ്മാനം ഇതല്ലാതെ മറ്റൊന്നില്ല!

Posted By: Teresa John
Subscribe to Filmibeat Malayalam
Bald Celebrities In Mollywood Who Wears Wigs | Filmibeat Malayalam

ഇത്തവണത്തെ ഓണം മലയാളികള്‍ ആഘോഷിച്ചത് നിരവധി സിനിമകള്‍ക്കൊപ്പമായിരുന്നു. ഓണം മുന്‍കൂട്ടി കണ്ട് മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയുമടക്കം സിനിമകളായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഈ ദിവസങ്ങളില്‍ ഇനിയും സിനിമകള്‍ റിലീസിനെത്തുമെന്നാണ് പറയുന്നത്.

അച്ഛന്റെ പാട്ടിന് കിട്ടാവുന്നതിലും മികച്ച പ്രതികരണം, പ്രണവ് മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ്

അതിനിടെ മറ്റൊരു ഓണ സമ്മാനം കൂടി വന്നിരിക്കുകയാണ്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആറ് സിനിമകളുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ അടുത്ത് തന്നെ തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം.

വിമാനം

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമെടുത്ത കഥയുമായിട്ടാണ് വരുന്നത്. അഭിനയത്തിന് പ്രധാന്യം കൊടുക്കുന്ന ചിത്രത്തില്‍ നിന്നും ഓണാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഉദാഹരണം സുജാത

മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി വന്ന സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അക്കൂട്ടത്തിലാണ് ഉദാഹരണം സുജാത എന്ന സിനിമയും ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ഓണത്തിന് പുറത്ത് വന്നിരിക്കുയാണ്.

ഗൂഢാലോചന

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന സിനിമയാണ് ഗൂഢാലോചന. യുവതാരങ്ങള്‍ അണി നിരക്കുന്ന ചിത്രത്തില്‍ നിന്നും ഓണത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. തോമസ് സെബാസ്റ്റിയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാല്‍

നടന വിസ്മയം മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ പെണ്‍കുട്ടിയുടെ കഥയുമായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നും ലാലോണാശംസകള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ഓണം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഷെര്‍ലോക് ടോംസ്

ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലോക് ടോംസ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ബിജു മേനോനാണ്. മുമ്പ് ചിത്രത്തില്‍ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോള്‍ തിരുവേണ ആശംസകളുമായി ചിത്രത്തിലെ മറ്റൊരു പോസ്റ്റര്‍ കൂടി വന്നിരിക്കുകയാണ്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള സമ്മനമായി ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്.

English summary
Brand New Posters Of Upcoming Malayalam Movies Released!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam