»   » ജയിലില്‍ ദിലീപിന് ചെലവിന് കൊടുക്കുന്നതാര്??? എന്തൊക്കെയാണ് ദിലീപിന്റെ ചെലവുകള്‍??

ജയിലില്‍ ദിലീപിന് ചെലവിന് കൊടുക്കുന്നതാര്??? എന്തൊക്കെയാണ് ദിലീപിന്റെ ചെലവുകള്‍??

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകത്തെ പിടിച്ച് ഉലയ്ക്കുന്ന സംഭവികാസങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിനിമ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് ഇേേപ്പാള്‍ ആലുവ സബ് ജയിലില്‍ കഴിയുകയാണ്. 

സിനിമ മേഖലയില്‍ സാമ്പത്തീകമായും അല്ലാതെയും വ്യക്തമായ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. കഴിഞ്ഞ ദിവസം വരെ സാമ്പത്തീകമായ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന ദിലീപ് എന്നാല്‍ ഇപ്പോള്‍ തുച്ഛമായ തുകയില്‍ ജീവിത ചെലവ് നോക്കേണ്ട അവസ്ഥയിലാണ്. അതിനുള്ള തുക ഇപ്പോള്‍ എത്തിച്ച് കൊടുക്കുന്നത് വീട്ടുകാരാണ്. അനുജന്‍ അനൂപ് ദിലീപ് ചെലവിനുള്ള തുക മണിയോഡറായി അയച്ച് കൊടുക്കുകയും ചെയ്തു. 

അനുജന്റെ മണിയോഡര്‍

ദിലീപിന്റെ ജയലിലെ ചെലവിന് വേണ്ടിയാണ് അനുജന്‍ അനൂപ് പണം അയച്ചു കൊടുത്തത്. 200 രൂപയാണ് ജയില്‍ വിലാസത്തില്‍ മണിയോഡറായി അനൂപ് അയച്ചത്. ജയില്‍ അധികൃതരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

ദിലീപിന്റെ ചെലവുകള്‍

താമസവും ഭക്ഷണവും സൗജന്യമാണെങ്കിലും ഫോണ്‍ വിളി സൗജന്യമല്ല. ദിലീപിന് ഫോണ്‍ വിളിക്കുന്നതിനുള്ള ചെലവിലേക്കാണ് 200 രൂപ അയച്ച് കൊടുക്കുന്നത്. ബന്ധുക്കളേയും അഭിഭാഷകനേയും മാത്രമേ ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കു.

എല്ലാ ബന്ധുക്കളേയും ഇല്ല

വക്കീലിനേയും ബന്ധുക്കളേയും ഫോണില്‍ വിളിക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതിനും പരിമിധികളുണ്ട്. മൂന്ന് നമ്പറിലേക്ക് മാത്രമേ വിളിക്കാന്‍ അനുവാദമുള്ളു. ആ നമ്പറുകള്‍ ഏതെക്കെയാണെന്ന് മുന്‍കൂട്ടി ജയില്‍ സൂപ്രണ്ടിന് നല്‍കണം.

ദിലീപിന് എന്തിന് മണിയോഡര്‍

മറ്റുള്ള തടവുകാര്‍ക്ക് ജയിലില്‍ ക്യാന്റീന്‍ അലവന്‍സ് എന്ന പേരില്‍ ഒരു തുക അനുവദിക്കും. എന്നാല്‍ ദിലീപിന് ആ തുക ലഭിക്കില്ല. അതുകൊണ്ടാണ് ദിലീപിന് ചെലവിനായി 200 രൂപ നല്‍കിയത്. സഹോദരന്‍ ദിലീപിനെ കാണാനായി ജയിലില്‍ എത്തിയപ്പോഴായിരുന്നു ഇത് നിര്‍ദേശിച്ചത്.

ദിലീപിനുള്ള പിന്തുണ വര്‍ദ്ധിക്കുന്നു

താര സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും സിനിമ ലോകത്ത് ദിലീപിനുള്ള പിന്തുണ കുറഞ്ഞിട്ടില്ല. ദിലീപിനേക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് പ്രമുഖര്‍ വരെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

കോടികള്‍ പാതി വഴിയില്‍

ഇന്ന് സ്വന്തം ചെലിവിന് വേണ്ടി സഹോദരനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് ദിലീപ് എത്തിയപ്പോള്‍ സിനിമ ലോകത്ത് പ്രതിസന്ധിയിലായത് 60 കോടിയോളം രൂപയുടെ ചിത്രങ്ങളാണ്. പൂര്‍ത്തിയായ ചിത്രം പോലും റിലീസ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

English summary
Dileep's brother gave 200 rupees to meet expenses in jail. This is to meet the phone expense of Dileep. Dileep is permitted to call his relatives and Lawyer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam