twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല വിഷമമുണ്ടെന്ന് ബേസില്‍, ഞെട്ടിപ്പോയെന്ന് അജു, മിന്നല്‍ മുരളിയുടെ സെറ്റ് കണ്ട് ഹൃദയം തകര്‍ന്നു

    |

    ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചുമാറ്റി രാഷ്ട്രീയ ബജ്‌റംഗദള്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. മാര്‍ച്ചിലായിരുന്നു കാലടിയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റൊരുക്കിയത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സിനിമയുടെ സെറ്റ് പൊളിച്ചതെന്ന് എഎച്ച്പി ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്. സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധവുമായി സിനിമാലോകവും പ്രേക്ഷകരും എത്തിയിട്ടുണ്ട്. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, സോഫിയ പോള്‍ തുടങ്ങിയവരെല്ലാം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.

    രാഷ്ട്രീയ ബജ്റംഗദൾ ഭാരവാഹിയുടെ കുറിപ്പ്

    രാഷ്ട്രീയ ബജ്റംഗദൾ ഭാരവാഹിയുടെ കുറിപ്പ്

    കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. ഇതായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.

    ബേസില്‍ ജോസഫിന്‍റെ പ്രതികരണം

    ബേസില്‍ ജോസഫിന്‍റെ പ്രതികരണം

    എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.

    രണ്ട് വര്‍ഷമായി തുടങ്ങിയിട്ട്

    രണ്ട് വര്‍ഷമായി തുടങ്ങിയിട്ട്

    ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡയറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്.

    സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചില്ല

    സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചില്ല

    ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയുമെന്നായിരുന്നു ബേസില്‍ ജോസഫ് കുറിച്ചത്.

    എങ്ങനെ തോന്നുന്നുവെന്ന് അജു വര്‍ഗീസ്

    എങ്ങനെ തോന്നുന്നുവെന്ന് അജു വര്‍ഗീസ്

    മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോൺ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നുവെന്നായിരുന്നു അജു വര്‍ഗീസ് കുറിച്ചത്.

     ഹൃദയം തകര്‍ക്കുന്ന കാഴ്ചയെന്ന് സോഫിയ പോളും കെവിനും

    ഹൃദയം തകര്‍ക്കുന്ന കാഴ്ചയെന്ന് സോഫിയ പോളും കെവിനും

    സോഫിയ പോളും മകന്‍ കെവിന്‍ പോളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്വപ്‌ന സിനിമ കൂടിയായ മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞതാണ്. 2 വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞാണ് ഷൂട്ടിംഗിലേക്ക് കടന്നത്. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടിയാണ് കാലടിയില്‍ പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗണായതോടെ ഷൂട്ടിംഗും നിര്‍ത്തിവെക്കുകയായിരുന്നു. ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്കായൊരുക്കിയ സെറ്റാണ്. നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇവര്‍ പറയുന്നു.

    English summary
    Bsil Joseph, Aju Varghese and Sophia Paul's reaction on Minnal Murali set destroy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X