For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്കിള്‍ തരംഗത്തിലും ആസിഫ് അലി കുതിക്കുന്നു, ബിടെക് ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണാം!

  |
  ബിടെക് ബോക്‌സോഫീസ് പ്രകടനം| Filmibeat Malayalam

  യുവതാരങ്ങളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറുന്ന നടനാണ് ആസിഫ് അലി. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് അടുത്തിടെയാണ് താരം തെളിയിച്ചത്. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തമായ ഒത്തിരി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെയാണ് താരത്തിന്റെ പുതിയ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. നവാഗത സംവിധായകനൊപ്പമാണ് അദ്ദേഹം ഇത്തവണ എത്തിയത്.

  ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ? സംയുക്ത നല്‍കിയ മറുപടി ഇങ്ങനെ, ശരിക്കും മാതൃകാ ദമ്പതികള്‍ തന്നെ, കാണൂ

  മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക് മെയ് അഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ ചിത്രത്തെ. ആസിഫ് അലിയോടൊപ്പം അപര്‍ണ്ണ ബാലമുരളിയാണ് നായികയായി എത്തിയത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, നിരഞ്ജന മോഹന്‍ തുടങ്ങി വ്ന്‍താരനിരയാണ് ചിത്രത്തില്‍ അണിനരന്നിട്ടുള്ളത്. വിജകരമായി പ്രദര്‍ശനം തുടരുന്ന സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  'മഹാനടി' തന്നിലേക്കെത്തിയതിന് കാരണം വാപ്പച്ചി, അനുകരിക്കാന്‍ ശ്രമിക്കില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍

  ആദ്യവാരം പിന്നിട്ടപ്പോള്‍

  ആദ്യവാരം പിന്നിട്ടപ്പോള്‍

  മെയ് അഞ്ച് ശനിയാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രതികരണത്തില്‍ മാത്രമല്ല കലക്ഷനിലും ആശാവഹമായ പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സുള്‍പ്പടെയുള്ള തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. അങ്കിള്‍, അവഞ്ചേഴ്‌സ് തംരഗത്തിനിടയിലും പതറാതെ നില്‍ക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  ആറില്‍ നിന്നും പത്തിലേക്കെത്തി

  ആറില്‍ നിന്നും പത്തിലേക്കെത്തി

  തുടക്കത്തില്‍ ആറ് പ്രദര്‍ശനമായിരുന്നു ചിത്രത്തിന് അനുവദിച്ചത് ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പ്രദര്‍ശനത്തിന്റെ എണ്ണം പത്തായി ഉയര്‍ന്നിരുന്നു. രണ്ടാമത്തെ ദിവസം മുതല്‍ത്തന്നെ ചിത്രത്തിന് വന്‍ഡിമാന്‍ഡാണ് ലഭിച്ചത്. ഫോറം കേരളയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം വാരാന്ത്യത്തില്‍ 4.59 ലക്ഷം രൂപയാണ് കലക്റ്റ് ചെയ്തിട്ടുള്ളത്. ആദ്യആഴ്ചയിലെ കണക്കാണിത്. തുടക്കം മോശമാക്കിയില്ലെന്നുള്ള ആശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

  ആസിഫ് അലി മോശമാക്കിയില്ല

  ആസിഫ് അലി മോശമാക്കിയില്ല

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനത്തിലെ അത് പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. വാരാന്ത്യം കഴിഞ്ഞുള്ള ദിനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  ഒമ്പത് ദിവസം കൊണ്ട് നേടിയത്

  ഒമ്പത് ദിവസം കൊണ്ട് നേടിയത്

  രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. 10 പ്രദര്‍ശനവുമായാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശനം തുടരുന്നത്. രണ്ടാമത്തെ ആഴ്ചയും ഈ ചിത്രത്തിനെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനം തന്നെയാണ്. പ്രകടനത്തില്‍ സ്ഥിരത മുന്‍നിര്‍ത്തിയാണ് ചിത്രം കുതിക്കുന്നത്. ഒന്ത് ദിവസം കൊണ്ട് ചിത്രം 23.53 ലക്ഷം നേടിയെന്നാണ് ഫോറം കേരളയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  കേരളത്തിന് പുറത്തും

  കേരളത്തിന് പുറത്തും

  കേരളത്തിന് പുറത്തും സിനിമ റിലീസ് ചെയ്തിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ റിലീസ് ചെയത്‌പ്പോഴും അത് തുടരുകയാണ്. ബോക്‌സോഫീസില്‍ നിന്നും ചിത്രം മികച്ച കലക്ഷന്‍ നേടുമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും. നിലവിലെ റിപ്പോര്‍ട്ടുകളും കലക്ഷനിലെ മുന്നേറ്റത്തിനുള്ള സാധ്യതയും വര്‍ധിിപ്പിക്കുന്നുണ്ട്.

  English summary
  B Tech Box Office Collections.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X