twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആണവപരീക്ഷണവും ചാപ്ലിനും തമ്മിലുള്ള ബന്ധം?

    By Aswathi
    |

    ഇന്ത്യനടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോഡാണ് ബുദ്ധന്‍ ചിരിക്കുന്നു എന്നത്. ലോകസിനിമയുടെ അത്ഭുതമായ ചാര്‍ളി ചാപ്ലിന്റെ മനസ്സും ശരീരവും പകര്‍ന്ന് ഇന്ദ്രന്‍സ് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ബുദ്ധന്‍ ചിരിക്കുന്നു എന്ന് തന്നെ. ചാപ്ലിനും ആണവ പരീക്ഷണവും തമ്മിലെന്ത് ബന്ധം?

    ആണവ പരീക്ഷണവും ചാര്‍ലി ചാപ്ലിനും തമ്മിലെന്തെങ്കിലും ബന്ധമുള്ളതുകൊണ്ടാണോ അതോ ഹാസ്യവത്കരിച്ച് നല്‍കിയ ഒരു പേരാണോ ഇതെന്ന് സിനിമ കണ്ടാലേ പറയാന്‍ കഴിയൂ. എന്തായാലും ചിത്രത്തിന്റെ ചിത്രീകരണം ശാസ്താം കോട്ടയില്‍ പുരോഗമിക്കുകയാണ്.

    ചാപ്ലിനോടുള്ള ആദരവ് സൂചകമായി ആര്‍ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃത ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രവീണ, സോന നായര്‍, പി ബാലചന്ദ്രന്‍ നന്ദു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

    ചാപ്ലിനോടുള്ള ആദരവ്

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    ചാര്‍ലി ചാപ്ലിന്‍ വെള്ളിത്തിരയിലേക്ക് വന്നതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിനോടുള്ള ആദരവിന്റെ സൂചനയായാണ് ഇങ്ങനെ ഒരു സിനിമ ഒരുങ്ങുന്നത്.

    സംവിധാനം

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    ആര്‍ ശരത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1914 മുതല്‍ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ചാപ്ലിന് താന്‍ നല്‍കുന്ന ഒരാദരവാണ് ഈ ചിത്രമെന്ന് ശരത്ത് പറയുന്നു.

    ചാപ്ലിനായി ഇന്ദന്‍സ്

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    ഇന്ദ്രന്‍സാണ് ചിത്രത്തില്‍ ചാപ്ലിന്റെ ജീവിതത്തോട് സാമ്യമുള്ള ഇന്ദ്രഗുപ്തന്‍ എന്ന കഥാപാത്രമായി എത്തുന്നത്. ശരത്തിന്റെ ശീലാബതി എന്ന ചിത്രത്തലും മികച്ച ഒരു വേഷം ഇന്ദ്രന്‍സിന് നല്‍കിയിരുന്നു. ചെറുതും വലുതുമായ ഒത്തിരി വേഷങ്ങള്‍ ഇതുവരെ ചെയ്യാന്‍ സാധിച്ചെങ്കിലും ഈ ചിത്രത്തില്‍ ചാപ്ലിനായി അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇന്ദ്രന്‍സ്.

    അമൃത പ്രധാനവേഷത്തില്‍

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിന് ശേഷം ശ്രദ്ധേയായ അമൃത ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോള്‍ മഞ്ജുവാര്യരുടെ തിരിച്ചുവരവ് ആഘോഷമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിക്കുകയാണ് അമൃത

    പ്രവീണയും സോനയും

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    പ്രവീണയും സോന നായരുമാണ് മറ്റ് രണ്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    നന്ദു

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    ഒരിടവേളയ്ക്ക് ശേഷം മടങ്ങിവന്ന നന്ദു ഇപ്പോള്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ചിത്രത്തില്‍ ഒരു പ്രധാനവേഷം നന്ദവിനും ഉണ്ട്

    പി ബാലചന്ദ്രന്‍

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    പി ബാലചന്ദ്രനാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. സംവിധായകന്‍ ശരത്ത് ശാസ്താകം കോട്ട ലൊക്കേഷനില്‍ പി ബാലചന്ദ്രന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

    സംഗീതം

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    ഗായകന്‍ ജി വേണു ഗോപാല്‍ ആദ്യമായി സംഗീത സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രഭാവര്‍മയാണ് പാട്ടെഴുതുന്നത്

    മറ്റ് താരങ്ങള്‍

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    ശരത്ത് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനെ കൂടാതെ നെടുമുടി വേണു, ജഗദീഷ്, പി ബാലചന്ദ്രന്‍, പ്രവീണ, ആശ ശരത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

     മറ്റ് പ്രത്യേകതകള്‍

    ബുദ്ധന്‍ ചിരിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും

    മേക്കപ്പ്മാന്‍ പട്ടണം റഷീദ് മേക്കപ്പ്മാനായി അഭിനയിക്കുന്നു. പ്രമുഖ കഥക് നര്‍ത്തകിയും മറാഠി നടിയുമായ ഷര്‍വ്വാരി ജാമിനീസിന്റെ സാന്നിധ്യം തുടങ്ങിയവയാണ് ചിത്രത്തിന്റെ മറ്റു പുതുമകള്‍

    English summary
    R Sarath's movie Budhan Chirikkunnu started rolling in Sasthamkotta staring Indrans staring.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X