»   » മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരം..! അത് നിവിന്‍ പോളിയല്ല, പിന്നേയോ?

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരം..! അത് നിവിന്‍ പോളിയല്ല, പിന്നേയോ?

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കാലം കഴിഞ്ഞാല്‍ പിന്നെ ആരെന്ന ചോദ്യത്തിന് ഇന്ന് മലയാളത്തില്‍ ഒരുപടി യുവതാരങ്ങള്‍ ഉണ്ട്. യുവതാരമെങ്കിലും അതിനും മുകളിലേക്ക് വളര്‍ന്ന താരമാണ് പൃഥ്വിരാജ്. പതിനഞ്ച് വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട് ആ വളര്‍ച്ച പൃഥ്വി കൈയെത്തി പിടിച്ചു.

സിനിമയുടെ സര്‍വ്വവിജ്ഞാന കോശം! രാഹുല്‍ മാധവിന്റെ ഈ വിശേഷണം ഏത് താരത്തേക്കുറിച്ചെന്നോ?

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം...

വളരെ കുറച്ച് കാലം കൊണ്ട് പ്രക്ഷക മനസില്‍ ഇടം നേടിയ രണ്ട് യുവതാരങ്ങളാണ് നിവിന്‍ പോളിയും ടൊവിനോ തോമസും. നിവിന്‍ പോളി സിനിമയിലെത്തി ഏറെക്കഴിഞ്ഞാണ് ടൊവിനോയുടെ സിനിമ പ്രവേശം മലയാളത്തിലെ വിലയേറിയ യുവതാരങ്ങളായി ഇവര്‍ വളരെ പെട്ടന്ന് മാറി. ഇവരില്‍ ആരാണ് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരം എന്ന ചോദ്യം പ്രസക്തമാണ്.

തിരക്കുള്ള യുവതാരം

ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരം ടൊവിനോ തോമസാണ്. രണ്ട് വര്‍ഷത്തേക്കുള്ള ചിത്രങ്ങള്‍ക്ക് ടൊവിനോ ഇതിനകം കരാറായിക്കഴിഞ്ഞു. അരഡനോളം ചിത്രങ്ങള്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

പുതിയ ചിത്രങ്ങള്‍

ഒന്‍പതോളം ചിത്രങ്ങളാണ് നിലവില്‍ ടൊവിനോയുടേതായി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്-മലയാളം ചിത്രം അഭിയും അനുവും, ധനുഷ് നിര്‍മിക്കുന്ന മറഡോണ, ലൂക്ക, മായാനദി, ടിക് ടോക്, ഒരു ഭയങ്കര കാമുകന്‍, ബേസില്‍ ജോസഫ് ചിത്രം, ഹാനോ ത്രീഡി, ചെങ്ങഴി നമ്പ്യാര്‍ എന്നിവയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങള്‍.

തരംഗം തിയറ്ററിലേക്ക്

പൂജ റിലീസായി ടൊവിനോയുടെ പുതിയ ചിത്രം തരംഗം തിയറ്ററിലേക്ക് എത്തുകയാണ്. സെപ്തംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ധനുഷ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് തരംഗം. അരുണ്‍ ഡൊമിനിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രീകരണത്തില്‍ രണ്ട് ചിത്രങ്ങള്‍

തമിഴ്-മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന അഭിയും അനുവും, ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദി എന്നിവയാണ് ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍. അഭിയും അനുവും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.

ബിഗ് ബജറ്റ് ചിത്രം

ചെറു ചിത്രങ്ങള്‍ മാത്രമല്ല ബിഗ് ബജറ്റ് ചിത്രങ്ങളും ടൊവിനോയെ നായകനാക്കി ഒരുങ്ങുന്നുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുങ്ങുന്ന ചെങ്ങഴി നമ്പ്യാര്‍ എന്ന ചിത്രമാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. ഹാനോ എന്ന ത്രീഡി ചിത്രവും ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

ഗോദയ്ക്ക് ശേഷം

ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലും ടൊവിനോ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതു പോലെ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രത്തിലും ടൊവിനോ അഭിനയിക്കുന്നുണ്ട്.

എബിസിഡിയിലൂടെ

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം എബിസിഡിയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ടൊവിനോ മലയാള സിനിമയിലേക്ക് എത്തിയത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലെ അപ്പു എന്ന കഥാപാത്രവും ഗപ്പി എന്ന സിനിമയുമാണ് ടൊവിനോയിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയത്.

English summary
Tovino Thomas is the busiest young actror in Malayala Cinema at present.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam