»   » ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും കേന്ദ്ര കഥാപാത്രങ്ങളെയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഇന്നലെ (ഒക്ടോബര്‍ 23) റിലീസ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലും മികച്ച അഭിപ്രായം നേടുന്നു.

ചിത്രത്തെ കുറിച്ച് നല്ലത് പറഞ്ഞവരുടെ കൂട്ടത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരും പെടുന്നു. ഫേസ്ബുക്കിലൂടെയാണ് ചിത്രം കണ്ട അഭിപ്രായം കളക്ടര്‍ പങ്കുവയ്ക്കുന്നത്. പോസ്റ്റിലൂടെ വായിക്കാം,

Also Read: വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റ് സിനിമ എന്നു പറഞ്ഞുകൊണ്ടാണ് കളക്ടറുടെ പോസ്റ്റ് തുടങ്ങുന്നത്. ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടാന്‍ വകുപ്പുണ്ടെങ്കിലും മുന്‍വിധികളില്ലാതെ കാണണം എന്നും അദ്ദേഹം പറയുന്നു

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

സിനിമയെന്നാല്‍ സംഭാഷണ കോലാഹലമല്ലെന്നും ആത്യന്തികമായി അതൊരു ദൃശ്യകലയാണെന്നും പഠിപ്പിക്കുന്ന തിരക്കഥയും ആവിഷ്‌കരണവും. കഥയില്‍ സന്ദേശവുമുണ്ട്. പരിഹസിച്ചുള്ള ഡയലോഗിലൂടെയോ പഴത്തൊലിയില്‍ വീണോ മാത്രമേ ആള്‍ക്കാരെ ചിരിപ്പിക്കാനാകൂ എന്ന് വിശ്വസിക്കുന്ന ശരാശരി തിരക്കഥയില്‍ നിന്ന് വ്യത്യസ്തമാണ് റാണി പദ്മിനി.

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

മഞ്ജു വാര്യര്‍ക്ക് മൊണോട്ടണസ് അല്ലാതെ, പെര്‍ഫോര്‍മന്‍സിന് സാധ്യതയുള്ള ഇത്തരം റോളുകള്‍ കിട്ടട്ടെ. തിരിച്ചുവരവില്‍ അവര്‍ക്ക് കിട്ടിയ ബെസ്റ്റ് റോള്‍. മഞ്ജുവിന്റെ അടുത്ത കാലത്തെ ചിത്രങ്ങളിലെ ഡബ്ബിംഗ് വെച്ച് നോക്കിയാല്‍ ഇതില്‍ ഗംഭീരമായിട്ടുണ്ട്. പെര്‍ഫോര്‍മന്‍സ് പുറത്തെടുപ്പിച്ച സംവിധായകന് അഭിമാനിക്കാം. കാസ്റ്റിംഗ് പലതും രസമായിട്ടുണ്ട്.

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

കഥയില്‍ സഹനായികയായി പ്രത്യക്ഷപ്പെട്ട് നായികയെക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്ന റിമയാണ് ചിത്രത്തിലെ show stealer.

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

ചിത്രത്തില്‍ വെളിപ്പെടാത്ത ആഷിക് അബു എന്ന സംവിധായകനാണ് ഇതിലെ യഥാര്‍ത്ഥ നായകനെന്നും പ്രസാദ് നായര്‍ പറയുന്നു

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

സ്ത്രീയുടെ പക്ഷം പറയുന്നു എന്ന് അവകാശപ്പെടുന്ന പല ചിത്രങ്ങളും എത്ര പൊള്ളയാണ്! എന്നാല്‍ ഇതിലൊരു ബാലന്‍സ് ഉണ്ട്. ഒരു ദം ഉണ്ട്.

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

നല്ല ലൊക്കേഷന്‍. നല്ല ക്യാമറ. (റാണ എന്ന റേസറുടെ മുഖം ആദ്യമായി കാണിക്കുന്ന ഷോട്ട് വാസ് സട്ടില്‍ ബട്ട് ഓസം) പിന്നെ, നല്ല ബിജി.

ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടും; റാണി പദ്മിനിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ പറയുന്നു

ഇതാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Calicut district collector Prasanth Nair about Aashiq Abu's Rani Padmini

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam