»   » വേണുവിന്റെ 'ആയിരം കാണിയില്‍' ഫഹദ് നായകന്‍

വേണുവിന്റെ 'ആയിരം കാണിയില്‍' ഫഹദ് നായകന്‍

Posted By: Naveen Kumar
Subscribe to Filmibeat Malayalam

മുന്നറിയിപ്പിന് ശേഷം ക്യാമറാ മാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ആയിരം കാണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറവും മനു കുഞ്ഞച്ചനും ചേര്‍ന്നാണ്. ഏറെ ചര്‍ച്ചാ വിഷയമായ സിനിമയായിരുന്നു ക്യാമറ മാന്‍ വേണു സംവിധാനം നിര്‍വ്വഹിച്ച മുന്നറിയിപ്പ്. അനുകൂലമായും പ്രതികൂലമായും ചിത്രത്തിന് റിവ്യൂകള്‍ നേടികൊടുത്തു.

fahadh

ആര്‍ത്തിയും മത്സരവും അതിജീവനത്തിനെന്ന പേരിലുള്ള അനാവശ്യ കിടമത്സരവുമൊക്കെ മനുഷ്യനെ എങ്ങിനെ മാറ്റിമറിക്കാം എന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ് മുന്നറിയിപ്പെന്ന സിനിമയെന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം. ഫഹദ് ഫാസിലിനെ നായകനാക്കി വേണു ഒരു സിനിമയെടുക്കുമ്പോള്‍ അത് എത്രത്തോളമാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് സിനിമ ലോകവും പ്രേക്ഷകരും.

എണ്‍പതിലേറെ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വ്യക്തയാണ് വേണു. മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മുന്നു തവണ വേണു നേടിയിട്ടുണ്ട്. 1998ലെ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവര്‍ഡും കരസ്ഥമാക്കി.

English summary
Cameraman Venu direct a new cinema "Aayiram Kaani"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam