For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗപ്പി, ആട്, തുടങ്ങി റി-റിലീസിനെത്തിച്ച സിനിമകള്‍ ഹിറ്റാവുമോ? കൂവി തോല്‍പ്പിച്ചവര്‍ ഇതറിയണം..

  |

  ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. കേരളത്തില്‍ നാശം വിതച്ച പ്രളയം സിനിമാലോകത്തെയും സാരമായി ബാധിച്ചിരുന്നു. ഓണത്തിന് റിലീസിനൊരുങ്ങിയ നിരവധി സിനിമകളാണ് റിലീസ് മാറ്റിയത്. സെപ്റ്റംബ,ര്‍ ഒക്ടോബര്‍ മാസങ്ങളിലായി ഈ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തും.

  പേളിയെ ചുമലിലേറ്റി ശ്രീനിഷ്, നിയമങ്ങള്‍ കാറ്റില്‍ പറത്തി, ബിഗ് ബോസില്‍ എന്തൊക്കെയാണ് നടക്കുന്നത്!

  തിയറ്ററുകളില്‍ കാര്യമായി വിജയിക്കാത്ത സിനിമകളില്‍ പലതും ഡിവിഡി ഇറങ്ങിയാല്‍ ഹിറ്റാവുന്നത് അടുത്തിടെ നടന്ന് വരുന്നൊരു പ്രതിഭാസമാണ്. ടൊവിനോ തോമസിന്റെ ഗപ്പി, ജയസൂര്യയുടെ ആട് തുടങ്ങിയ സിനിമകളെല്ലാം അതിന് ഉദ്ദാഹരണങ്ങളാണ്. ചില സിനിമകള്‍ റി റിലീസിനെത്തിച്ച് കൈയടി വാങ്ങിയിട്ടുമുണ്ട്. അത്തരം ചില സിനിമകളുടെ വിശേഷങ്ങളിങ്ങനെയാണ്..

  ആട്

  ആട്

  മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ആട് ഒരു ഭീകരജീവിയാണ്. ജയസൂര്യ നായകനായി അഭിനയിച്ച സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. 2015 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിലേക്ക് എത്തിയതോടെ സിനിമയുടെ ഗതി മാറി. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനും അദ്ദേഹത്തിന്റെ സ്റ്റൈലും യുവാക്കള്‍ വ്യാപകമായി അനുകരിക്കാനും തുടങ്ങി.

  റി-റിലീസിനെത്തിച്ചു

  റി-റിലീസിനെത്തിച്ചു

  ഇന്റര്‍നെറ്റില്‍ ഹിറ്റായതോടെ ഒരു വിഭാഗം ആളുകള്‍ ആട് വീണ്ടും റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയിരുന്നു. ആടിന് രണ്ടാം ഭാഗം വരുന്നതിനാല്‍ ആദ്യ ഭാഗം തിയറ്ററുകളില്‍ നിന്നും കാണാണമെന്നും അതിന് ശേഷം ആട് 2 കാണാം എന്നുമൊക്കെ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ആട് വീണ്ടും തിയറ്ററുകളിലേക്ക എത്തിച്ചത്. ആട് റി-റീലിസിനെത്തിച്ചതില്‍ നിന്നും കിട്ടിയ ഫണ്ട് ആട് 2 വിന്റെ മാര്‍ക്കറ്റിംഗ് ബജറ്റിലേക്ക് എടുക്കുകയായിരുന്നെന്നും നിര്‍മാതാവ് വിജയ് ബാബു പറഞ്ഞിരുന്നു.

  തിരികെ എത്തുന്ന സിനിമകള്‍ ഹിറ്റാവുമോ?

  തിരികെ എത്തുന്ന സിനിമകള്‍ ഹിറ്റാവുമോ?

  റി-റിലീസിന് സിനിമകള്‍ വീണ്ടുമെത്തുമെങ്കിലും ബോക്‌സോഫീസില്‍ നിന്നും കാര്യമായ ചലനമൊന്നും പ്രതീക്ഷിക്കാന്‍ കഴിയുകയില്ലെന്നാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു പറയുന്നത്. ആട് 2 ഹിറ്റായതോട് കൂടി മൂന്നാമതൊരു ഭാഗം കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ത്രീഡി എഫക്ടില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമായിരിക്കും നിര്‍മ്മിക്കുന്നത്.

   മൈ സ്റ്റോറി

  മൈ സ്റ്റോറി

  കോസ്റ്റ്യൂം ഡിസൈനറായിരുന്ന റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു മൈസ്‌റ്റോറി. പൃഥ്വിരാജ്, പാര്‍വ്വതി കൂട്ടുകെട്ടില്‍ പിറന്ന റോമന്റിക് ചിത്രമായ മൈ സ്‌റ്റോറി റിലീസിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പാര്‍വ്വതിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണമത്തില്‍ ഇരയായത് റോഷ്‌നിയുടെ സിനിമയായിരുന്നു. ജൂലൈയിലെത്തിയ സിനിമ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററുകളില്‍ നിന്നും പോയിരുന്നു.

  മൈ സ്റ്റോറിയും റി-റിലീസിനെത്തി

  മൈ സ്റ്റോറിയും റി-റിലീസിനെത്തി

  റിലീസിനെത്തിയപ്പോള്‍ കാര്യമായി വിജയിക്കാത്തതിനെ തുടര്‍ന്ന് റോഷ്‌നി മൈ സ്റ്റോറി റി-റിലീസിനെത്തിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയ സമയത്തായിരുന്നു മൈ സ്റ്റോറിയുടെ വീണ്ടുമെത്തിയത്. ഇത് കാര്യമായ വിജയം നേടാന്‍ സിനിമയ്ക്ക് കഴിയാതെ പോവുന്നതിന് കാരണമായി. ആഗസറ്റ് 9 ന് മുപ്പത്തിയഞ്ചോളം തിയറ്ററുകളിലേക്കായിരുന്നു സിനിമയെത്തിയത്.

   പഴയ സിനിമകള്‍

  പഴയ സിനിമകള്‍

  കേരള ഫിലിം ചെംബര്‍ ഓഫ് കോമേഴ്‌സ് ഓഫിഷ്യല്‍ ഫിലിം മേക്കറായ അനില്‍ തോമസ് ഇതേ കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മുന്‍പ് പ്രേം നസീറിന്റെയും ജയന്റെയും സിനിമകള്‍ റി-റിലീസിനെത്തിക്കുമ്പോള്‍ നല്ല പ്രതികരണവും കൂടുതല്‍ കാശും ലഭിക്കാറുണ്ട്. അതിന് കാരണം അക്കാലത്ത് ടെലിവിഷനില്‍ എന്നും സിനിമകള്‍ സംപ്രേക്ഷണം ചെയ്യാറില്ലായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും മെബൈല്‍ ഫോണില്‍ വരെ ടിവി ലഭിക്കുന്ന കാലമാണ്. അതിനാല്‍ തിയറ്ററില്‍ പോയി സിനിമ കാണാനൊന്നും ആരും മെനക്കെടാറില്ല.

  ബോബിയുമെത്തി

  ബോബിയുമെത്തി

  മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു ബോബി. മിയ ജോര്‍ജ് നായികയായി അഭിനയിച്ച ചിത്രം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത സിനിമ ഒരു വര്‍ഷത്തിന് ശേഷമാണ് റി-റിലീസിനെത്തിയത്. തിയറ്ററുകളില്‍ നിന്നും അര്‍ഹിച്ച പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് ബോബിയും വീണ്ടും റിലീസിനെത്തിക്കന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഡിവിഡി ഇറങ്ങിയപ്പോള്‍ നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

   ഗപ്പി വന്നത്

  ഗപ്പി വന്നത്

  ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഗപ്പി. 2016 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് തിയറ്ററുകളില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടൊറന്റ് സൈറ്റുകളിലേക്ക് എത്തിയപ്പോള്‍ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗപ്പിയും റിലീസിനെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

  മായാനദി

  മായാനദി

  ടൊവിനോ തോമസിന്റെ ഹിറ്റായ സിനിമയായിരുന്നു മായാനദി. 2017 അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം നേടിയിരുന്നു. ബോക്‌സോഫീസിലും തിളങ്ങിയ സിനിമ ആരാധകരുടെ ആവശ്യപ്രകാരം റി-റിലീസിനെത്തിച്ചിരുന്നു.

  English summary
  Can re-release films hit on Mollywood?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X