»   » ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയുടെ പ്രചരണം! അവസാന രക്ഷ ഇതാണോ?

ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയുടെ പ്രചരണം! അവസാന രക്ഷ ഇതാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാദക്കുരുക്കില്‍ നിന്നും നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതോട് കൂടി ദിലീപിന്റെ പേരില്‍ പല മേഖലയില്‍ നിന്നും ആരോപണങ്ങള്‍ വന്നിരുന്നു. അതിനിടെ ദിലീപ് കുറ്റക്കാരനാണന്ന തരത്തിലും വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ശാന്തമായി കൊണ്ടിരിക്കുകയാണ്. ആദ്യം പ്രതികൂലിച്ച് സംസാരിച്ചിരുന്ന പലരും അനുകൂല നിലപാടുമായി എത്തിയിരിക്കുകയാണ്.

ദിലീപിനെ കാവ്യയും കൈവിട്ടോ? വഴിപാടായി പൊന്നിന്‍ കുടം കാവ്യയ്ക്കും അമ്മയ്ക്കും മാത്രം!!

മഞ്ജുവിന് എന്ത് ടെന്‍ഷന്‍! മഞ്ജു വാര്യര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ തലപൊക്കുന്നു, അതിന് കാരണം ഇതാണ്!

നിലവില്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്ന ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യം ഇന്ന്് കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനൊപ്പം ദിലീപിനെ സംരക്ഷിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലാണ് പ്രചരണം നടക്കുന്നത്. സപ്പോര്‍ട്ട് ദിലീപ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നുണ്ടെന്നുമാണ് പുതിയ വിവരം.

ദിലീപിനെതിരെയുള്ള പ്രചരണം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ നടനെതിരെ വലിയ രീതിയില്‍ വിമര്‍ശനം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും ആദ്യം പറഞ്ഞ വാക്കുകള്‍ മാറ്റി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയുടെ പ്രതികരണം

ദിലിപിനെതിരെ പഴിച്ച് പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുകയാണ്. നടന് അനുകൂലമായും സപ്പോര്‍ട്ട് ചെയ്തും പോസ്റ്റുകള്‍ വന്നു കൊണ്ടിരിക്കുകയാണ്.

ദിലീപിനെ സപ്പോര്‍ട്ട് ചെയ്ത് ക്യാംപയിന്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പല പേജുകളിലും ദിലീപിനൊപ്പം ഞങ്ങളുണ്ട്, എന്ന തരത്തിലുളള പോസ്റ്റുകളാണ്. അതിന് വേണ്ടി പി ആര്‍ ഒ പണികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിനെ രക്ഷിക്കാനുള്ള ശ്രമം?

ദിലീപിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നതെന്നാണ് വാര്‍ത്ത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ ആരോപണം ഉയരുന്നുണ്ട്.

താരത്തിനെതിരെ സംസാരിച്ചവര്‍

ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമയ്ക്കുള്ളില്‍ നിന്നും അല്ലാതെയും പ്രശസ്തരുമടക്കം നടനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മാധ്യമങ്ങള്‍ക്കെതിരെ

മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

ആസിഫ് അലിയുടെ പ്രതികരണം

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി എത്തിയ ആസിഫ് അലിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ഇത്രയും നീചനായ ഒരാളുടെ കൂടെ എങ്ങനെ അഭിനയിക്കുമെന്നായിരുന്നു ആസിഫ് അലി പറഞ്ഞിരുന്നത്.

മാറ്റി പറഞ്ഞ് താരം

എന്നാല്‍ അദ്ദേഹത്തിനെ എങ്ങനെ ഫേസ് ചെയ്യും എന്ന ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നതെന്ന് ആസിഫ് മാറ്റി പറയുകയായിരുന്നു.

English summary
Can the social media campaigns help Dileep?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam