»   » താടിയും മുടിയും നീട്ടി പ്രാകൃതരൂപത്തിലുള്ള ഈ പ്രമുഖയുവനടന്‍ ആരാണെന്ന് മനസ്സിലായോ?

താടിയും മുടിയും നീട്ടി പ്രാകൃതരൂപത്തിലുള്ള ഈ പ്രമുഖയുവനടന്‍ ആരാണെന്ന് മനസ്സിലായോ?

By: Rohini
Subscribe to Filmibeat Malayalam

താടിയും മുടിയും നീട്ടി വളര്‍ത്തി, കൂളിങ് ഗ്ലാസും വച്ച് പ്രാകൃതമായ ഒരു രൂപം. തീര്‍ച്ചയായും ഈ നടനാരാണെന്ന് തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്. മലയാളത്തിലെ ഒരു മുന്‍നിര യുവതാരമാണ് ഈ നടന്‍.

മോഹന്‍ലാലിന്റെ മകന്റെ വേഷം, ആദ്യം വേണ്ടെന്ന് വയ്ക്കാനാണ് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍


ഇനിയധികം സസ്‌പെന്‍സ് വയ്ക്കുന്നില്ല. മലയാളത്തിന് പുറമെ തെലുങ്കിലും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന നടന്‍ ഉണ്ണി മുകുന്ദനാണിത്. അവരുടെ രാവുകള്‍ എന്ന പുതിയ മലയാള സിനിമയ്ക്ക് വേണ്ടിയാണ് ഈ ലുക്ക്, കാണാം


ആളെ മനസ്സിലായോ

ഇതാണ് ഉണ്ണി മുകുന്ദന്റെ പുതിയ ഗെറ്റപ്പ്. അവരുടെ രാവുകള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ പ്രാകൃതരൂപം സ്വീകരിച്ചിരിയ്ക്കുന്നത്.


ആരും തിരിച്ചറിഞ്ഞില്ല എന്നോ

എറണാകുലം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഷൂട്ടിങ് കാണാനെത്തിയവര്‍ക്കാര്‍ക്കും ഈ കക്ഷി ഉണ്ണി മുകുന്ദനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലത്രെ


മൂന്ന് ഗേറ്റപ്പുകളിലെത്തും

വ്യത്യസ്ത സാഹചര്യങ്ങളില്‍, പലയിടത്തു നിന്നുമായി കൊച്ചിയില്‍ എത്തിയ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് അവരുടെ രാവുകള്‍. ചിത്രത്തില്‍ ഉണ്ണി മൂന്ന് ഗെറ്റപ്പിലാണ് എത്തുന്നത്.


അവരുടെ രാവുകളെ കുറിച്ച്

ഫിലിപ്‌സ് ആന്റ് മങ്കിപെന്നിന് ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ഉണ്ണി മുകുന്ദനൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വിനയ് ഫോര്‍ട്ട, അജു വര്‍ഗ്ഗീസ്, മുകേഷ്, മിലാന പൗര്‍ണമി, ഹണി റോസ്, നെടുമുടി വേണു, ലെന, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍


English summary
Can you guess who is the young Malayalam actor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam