»   » പണമുണ്ടാക്കുകയാണ് കമലിന്റെ ലക്ഷ്യം! കമലസുരയ്യയെ കുറിച്ച് ഞാനെഴുതിയത് സത്യമല്ലെന്ന് പറയാന്‍ ഇയാളാര് ?

പണമുണ്ടാക്കുകയാണ് കമലിന്റെ ലക്ഷ്യം! കമലസുരയ്യയെ കുറിച്ച് ഞാനെഴുതിയത് സത്യമല്ലെന്ന് പറയാന്‍ ഇയാളാര് ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലസുരയ്യയുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്താനുളള തയ്യാറെടുപ്പിലാണ് സംവിധായകന്‍ കമല്‍. കമലിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്‌സ്.

മെറിലി വെയ്‌സ് കമല സുരയ്യയെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിലധികവും കെട്ടു കഥകളാണെന്ന് കമല്‍ ചിത്രഭൂമിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിനെതിരെയാണ് മെറിലി രംഗത്തെത്തിയിരിക്കുന്നത്...

മെറിലി വെയ്‌സ്‌ബോര്‍ഡ്

പ്രശസ്തയായ കനേഡിയന്‍ എഴുത്തുകാരിയാണ് മെറിലിവെയ്‌സ് ബോര്‍ഡ്. മെറിലി വെയ്‌സ് കമലാദാസിനെ കുറിച്ച് രചിച്ച ദ ലൗവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2010 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.മികച്ച തിരക്കഥാകൃത്തുകൂടിയാണ് മെറിലി.

താനും കമലയും വളരെ നല്ല സുഹൃത്തുക്കളായിരുന്നു

താനും കമലദാസും വളരെ നല്ല സുഹൃത്തുക്കളായിരുന്നെന്നും കമലയെ കുറിച്ച് വസ്തുാവിരുദ്ധമായി ഒന്നു പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മെറിലി പറയുന്നു

കമല്‍ തന്റെ പുസ്തകത്തെ ആക്രമിക്കുന്നതിനെന്തിന്

കമല്‍ തന്റെ പുസ്തകത്തെ ആക്രമിക്കുന്നതെന്തിനെന്നറിയില്ലെന്നും കമലാദാസുമായി 70 മണിക്കൂറിലേറെ നീണ്ട സംഭാഷണത്തിനൊടുവിലാണ് പുസ്തകം തയ്യാറാക്കിയതെന്നുമാണ് മെറിലി പറയുന്നത്. ഇതിന്റെ ശബ്ദ രേഖ കോണ്‍കോര്‍ഡിയ സര്‍വ്വകലാശാലയില്‍ ലഭ്യവുമാണ്.

പണമുണ്ടാക്കുക മാത്രമാണ് കമലിന്റെ ലക്ഷ്യം

ആമിയെകുറിച്ചുളള സിനിമയെടുക്കുന്നതിലൂടെ പണമുണ്ടാക്കുകമാത്രമാണ് ഇയാളുടെ ലക്ഷ്യമെന്നും താന്‍ സ്വന്തം പണം ചിലവാക്കിയാണ് കമലയെ കുറിച്ച് പുസ്തകം രചിച്ചതെന്നും മെറിലി പറയുന്നു.

കമല അതിഥിയായി കാനഡയിലെത്തിയിരുന്നു

കമലദാസ് രണ്ടു തവണ തന്റെ അതിഥിയായി കാനഡയിലെത്തിയിരുന്നെന്നും താന്‍ നാട്ടിലെത്തുമ്പോള്‍ കമലയുടെ വീട്ടിനടുത്തുള്ള ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും മെറിലി.

വിദ്യാബാലന്‍ നായിക

കമലസുരയ്യയെ കുറിച്ചുള്ള സിനിമയില്‍ വിദ്യാബാലനാണ് ആമിയായി എത്തുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും

English summary
canedian writer merrilyweisbord againt director kamal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam