»   » കൊച്ചടിയാന്‍ ട്രെയിലര്‍ വൈകും

കൊച്ചടിയാന്‍ ട്രെയിലര്‍ വൈകും

Posted By:
Subscribe to Filmibeat Malayalam
Kochadiyan
ചെന്നൈ: രജനീ കാന്ത് നായകനായി അഭിനയിക്കുന്ന മെഗാബജറ്റ് ചിത്രം കൊച്ചടിയാന്റെ ട്രെയിലര്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കില്ല.ട്രെയിലറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി കഴിഞ്ഞേ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് കരുതിയിരുന്നത് എന്നാല്‍ മികച്ച രീതിയില്‍ ട്രെയിലര്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാലാണ് പ്രദര്‍ശിപ്പിക്കാത്തതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് മുരളീ മനോഹര്‍ പറഞ്ഞു.

രജനീകാന്ത് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.രജനിയുടെ മകളായ സൗന്ദര്യയാണ് ചിത്രത്തിന്റെ സംവിധായിക. വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.ദീപികാ പദുക്കോണ്‍, ശോഭന , ജാക്കി ഷറോഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്കും ഇംഗ്ളീഷിനും പുറമേ ജാപ്പനീസ് ഭാഷയിലും ചിത്രം റിലീസ് ചെയ്യും. ഓസ്‌ക്കര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

English summary
Superstar Rajinikanth might not have gone to Cannes as was originally planned, but work on his upcoming Kochadaiiyan is in progress, with the trailer of the film slated to be released soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam