»   » ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങളുടെ ഓര്‍മ്മകളിലെന്നും കല്‍പന ചേച്ചി, ദുല്‍ഖര്‍

ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങളുടെ ഓര്‍മ്മകളിലെന്നും കല്‍പന ചേച്ചി, ദുല്‍ഖര്‍

Posted By: ഗൗതം
Subscribe to Filmibeat Malayalam


2016 മലയാള സിനിമയ്ക്ക് ചരിത്ര വിജയമായിരുന്നു. എന്നാല്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് നഷ്ടങ്ങളും. മലയാള സിനിമയെ സംബന്ധച്ചിടത്തോളം 2016 നഷ്ടങ്ങളുടെ വര്‍ഷം കൂടിയായിരുന്നു. മലയാളികളുടെ പ്രിയ നടി കല്‍പന മുതല്‍ നടന്‍ ജിഷ്ണു വരെയുള്ളവരുടെ ഒരു വലിയ നഷ്ടം.

ഇന്ന് ജനുവരി 25 ഒത്തിരി ചിരിപ്പിച്ച് ഒടുവില്‍ കരയപ്പിച്ച നടി കല്‍പന ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം. ഹൈദരബാദില്‍ ഷൂട്ടിങിന് എത്തിയ നടിയെ ഹോട്ടല്‍ റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പനയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Read Also:കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലാണ് കല്‍പന ഒടുവില്‍ അഭിനയിച്ചത്. ദുല്‍ഖറിനൊപ്പം അഭിനയിച്ച ക്യൂന്‍ മേരി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഓര്‍മ്മകളില്‍ ദുല്‍ഖര്‍ കല്‍പനയെ കുറിച്ച് എഴുതിയത്. തുടര്‍ന്ന് വായിക്കൂ...

Read Also:ഈ രംഗം മലയാളി പ്രേക്ഷകര്‍ ഇനി ഒരിക്കലും മറക്കില്ല... ഈ ചുംബനം

വിശ്വസിക്കാന്‍ കഴിയുന്നില്ല

ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കല്‍പന ചേച്ചി ...എന്നും ഞങ്ങളുടെ ഓര്‍മ്മയിലും പ്രാര്‍ത്ഥനയിലുമുണ്ടാകും. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ചാര്‍ലി എന്ന ചിത്രത്തില്‍ ബോട്ടില്‍ വെച്ച് ദുല്‍ഖര്‍ കല്‍പനയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രവും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് കാണൂ..

കല്‍പന സിനിമയിലേക്ക്

എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് കല്‍പന സിനിമയില്‍ എത്തുന്നത്. 1983ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം എത്തിയത്. തമിഴിലും മലയാളത്തിലുമായി 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ദേശീയ പുരസ്‌കാരം

തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കല്‍പനയ്ക്കായിരുന്നു. ഹാസ്യ അഭിനയംകൊണ്ടാണ് നടി സിനിമാ രംഗത്ത് ശ്രദ്ധേയായത്. മലയാള സിനിമയിലെ ഹാസ്യ രഞ്ജിനി എന്നും ചിലര്‍ വിളിച്ചിരുന്നു.

ഉര്‍വശിയുടെയും കലരഞ്ജിനിയുടെയും

സിനിമാ താരങ്ങളായ ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും സഹോദരിയാണ് കല്‍പന.

English summary
Cannot believe it's been a year; Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam