»   » ബോക്‌സോഫീസിനെ അടക്കിഭരിച്ച് പ്രണവ്, ജയസൂര്യ തൊട്ടുപിന്നില്‍, കഴിഞ്ഞയാഴ്ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സോഫീസിനെ അടക്കിഭരിച്ച് പ്രണവ്, ജയസൂര്യ തൊട്ടുപിന്നില്‍, കഴിഞ്ഞയാഴ്ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട്

Written By:
Subscribe to Filmibeat Malayalam

ബിഗ് ബജറ്റ് റിലീസുകളൊന്നുമില്ലാത്ത ആഴ്ചയായിരുന്നു കഴിഞ്ഞുപോയത്. മാര്‍ച്ചിലെ ആദ്യ വെള്ളിയാഴ്ച സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല. പ്രധാനപ്പെട്ട സിനിമകളൊന്നുമില്ലാത്തത് മാത്രമല്ല സിനിമാസമരവും കൂടിയായിരുന്നു കഴിഞ്ഞുപോയത്. പുതിയ സിനിമകളൊന്നുമില്ലാത്തതിനാല്‍ മുന്‍പ് റിലീസ് ചെയ്ത സിനിമകള്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ആദി, ആമി, ക്യാപ്റ്റന്‍, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പന്തറും അടുത്തിടെ റിലീസ് ചെയ്ത പരിയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബിഗ് റിലീസുകളൊന്നുമില്ലായിരുന്നു

ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തൊരു ആഴ്ച കൂടിയാണ് കടന്നുപോയത്. ഇടയിലെ സിനിമാസമരവും റിലീസിനെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് വേണം വിലയിരുത്താന്‍.

മുന്‍വാരങ്ങളിലെ റിലീസുകള്‍ കുതിപ്പ് തുടരുന്നു

മുന്‍പ് റിലീസ് ചെയ്ത ചിത്രങ്ങള്‍ തന്നെയാണ് ഈ ആഴ്ചയിലും മേല്‍ക്കോയ്മ നേടുന്നതെന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം. ജനുവരി 26 ന് റിലീസ് ചെയ്ത ആദി ആറാം വാരത്തിലും കിതക്കാതെ കുതിക്കുകയാണ്.

ജയസൂര്യയുടെ ക്യാപ്റ്റന്‍

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ ക്യാപ്റ്റനാണ് ബോക്‌സോഫീസില്‍ ഒന്നാം സ്ഥാനത്തുള്ള സിനിമ. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ഈ സിനിമ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

താരപുത്രന്റെ സിനിമ ആറാം വാരത്തിലും മുന്നേറുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി സകല കലക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് വിജയകരമായി മുന്നേറുകയാണ്. ആറാമത്തെ ആഴ്ചയിലും സിനിമ കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ചിത്രം കൂടിയാണ് ആദി.

അനുഷ്‌ക ശര്‍മ്മയുടെ പാരി

അനുഷ്‌ക ശര്‍മ്മ നായികയായെത്തിയ പാരി കഴിഞ്ഞയാഴ്ചയായിരുന്നു റിലീസ് ചെയ്തത്. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്.

ബ്ലാക്ക് പന്തറും ലിസ്റ്റിലുണ്ട്

അടുത്തിടെ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പന്തര്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച കലക്ഷനുമായി ചിത്രം മുന്നേറുകയാണ്.

നിവിന്‍ പോളിയുടെ ചിത്രം

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹേയ് ജൂഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കലക്ഷന്റെ കാര്യത്തിലും സിനിമ ഏറെ മുന്നിലാണ്.

പാര്‍ക്കൗറായിരുന്നു പ്രണവിനെ ആദിയാവാന്‍ പ്രേരിപ്പിച്ചത്, അരുണ്‍ ഗോപി ചിത്രത്തിലെ ആകര്‍ഷക ഘടകം ഏതാ?

ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ പ്രണവിനെ നിയന്ത്രിക്കാന്‍ പീറ്റര്‍ ഹെയ്നെത്തുമോ?

English summary
Captain & Aadhi Continue To Lead The Race!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam