»   » ഭാവന നായികയായെത്തിയ ആ ചിത്രം വിജയിപ്പിച്ചതിന് പിന്നില്‍ ദിലീപിന്റെ ബുദ്ധിയായിരുന്നു!

ഭാവന നായികയായെത്തിയ ആ ചിത്രം വിജയിപ്പിച്ചതിന് പിന്നില്‍ ദിലീപിന്റെ ബുദ്ധിയായിരുന്നു!

Posted By:
Subscribe to Filmibeat Malayalam
ഭാവന-ദിലീപ് ചിത്രം: എല്ലാം ദിലീപിൻറെ ബുദ്ധി | filmibeat Malayalam

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപും ഭാവനയും നായികാനായകന്‍മാരായെത്തിയ സിനിമയാണ് സി ഐഡി മൂസ. ജോണി ആന്റണിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ഈ സിനിമ സമ്മാനിച്ചത്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമ കൂടിയാണ് സി ഐഡി മൂസ. ഉദയ് കൃഷ്ണയും സിബി കെ തോമസുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

മസാല ചിത്രങ്ങള്‍ മാത്രമല്ല നല്ല സിനിമകളും വേണം.. നയന്‍താരയെ അഭിനന്ദിച്ച് അമല പോള്‍!

അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

നമ്മളിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് ഭാവന. തിളക്കത്തിന് ശേഷം ദിലീപും ഭാവനയും ഈ ചിത്രത്തിലൂടെയാണ് ഒരുമിച്ചത്. ആശിഷ് വിദ്യാര്‍ത്ഥി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഈ സിനിമ വിജയിക്കാന്‍ കാരണമായത് ദിലീപിന്റെ ബുദ്ധിയാണെന്ന് ചിത്രത്തില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു പറയുന്നു. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമ വിജയിച്ചതിന് പിന്നില്‍

ദിലീപും ഭാവനയും പ്രധാന വേഷത്തിലെത്തിയ സി ഐഡി മൂസ വിജയിച്ചതിന് പിന്നില്‍ ദിലീപിന്റെ ബുദ്ധിയായിരുന്നുവെന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു. കോമഡി കഥാപാത്രമായി ക്യാപ്റ്റന്‍ രാജുവും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

ദിലീപിന്റെ ബ്രെയിനില്‍ പിറന്നു

ശരിക്ക് പറയുകയാണെങ്കില്‍ ദിലീപിന്റെ ബ്രെയിനില്‍ പിറന്ന കോമഡി സിനിമയാണ് മൂസയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജോണി ആന്റണിയുടെയും ദിലീപിന്റെയും ഹ്യൂമര്‍ സെന്‍സ് പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു.

ദിലീപിന്റെ മനസ്സില്‍ തോന്നിയത്

ചിത്രത്തില്‍ താന്‍ വന്നിറങ്ങുന്ന വേളയില്‍ ചാണകത്തില്‍ ചവിട്ടുന്ന രംഗമൊക്കെ ദിലീപിന്റെ തലയില്‍ ഉദിച്ച ആശയമാണ്. അതിനനുസരിച്ച് അഭിനയിച്ചപ്പോള്‍ ആ രംഗം പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു.

തലയില്‍ തമാശ

തലയ്ക്കകത്ത് തമാശ സ്റ്റോര്‍ ചെയ്ത് വെക്കുന്ന കലാകാരനാണ് ദിലീപ്. ബ്രീഫ്‌കെയ്‌സിനകത്ത് കരിമീന്‍ കൊണ്ടുവരുന്നതും കാറിന് കീഴില്‍ ദ്വാരമിട്ട് തള്ളുന്ന രംഗങ്ങളൊന്നും അത്ര പെട്ടെന്ന് പ്രേക്ഷക മനസ്സില്‍ നിന്നും മാഞ്ഞുപോവില്ലല്ലോയെന്നും അദ്ദേഹം പറയുന്നു.

രണ്ടാം ഭാഗം ഒരുക്കുന്നു

ബോക്‌സോഫീസില്‍ വന്‍വിജയം സമ്മാനിച്ച ചിത്രമായ സി ഐഡി മൂസയുടെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ വേഷം ലഭിച്ചാല്‍ അഭിനയിക്കും. ഇല്ലെങ്കില്‍ സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററില്‍ പോയി കാണുമെന്നും അദ്ദേഹം പറയുന്നു.

മൂസ ഫ്രം സ്‌കോട്ട് ലാന്‍ഡ്

ജോണി ആന്റണിയുടെ കന്നി ചിത്രമായിരുന്നു സിഐഡി മൂസ. പൊലീസാകാന്‍ കൊതിച്ച് ആ മോഹം സഫലമാകാതെയായപ്പോള്‍ പൊലീസ് നായയെ പരിശീലിപ്പിച്ച് പേരെടുത്ത മൂസ ഒടുവില്‍ മുഖ്യമന്ത്രിയുടെ ജീവന്‍ വരെ രക്ഷിക്കുന്നു. ഇതായിരുന്നു മൂസയുടെ പ്രമേയം. ചിത്രത്തിന്റെ ഒടുവില്‍ കാണിക്കുന്നത് മൂസ വിദഗ്ധ പരിശീലനത്തിന് ബ്രിട്ടീഷ് പൊലീസിലേക്കു പോകുന്നതാണ്. അവിടുത്തെ പരിശീലനം കഴിഞ്ഞ് എത്തുന്നതാണ് പുതിയ ചിത്രത്തിന്റെ കഥ. മൂസ ഫ്രം സ്‌കോട്ട് ലാന്‍ഡ് എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിട്ടുള്ളത്.

നായികയായി ഭാവന

സഹോദരി വേഷത്തിലും ഉപനായിക വേഷത്തിലും തിളങ്ങി നിന്നിരുന്ന ഭാവന മുഴുനീള നായിക വേഷം ചെയ്യുന്നത് ഈ ചിത്രത്തിലാണ്. ദിലീപിനൊപ്പം മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചത്. ഈ താജോഡിയെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

English summary
Captain Raju talking about CID Moosa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam