»   » അഭിനയിക്കാന്‍ മാത്രമല്ല സല്‍ക്കരിക്കാനും അറിയാം ദുല്‍ക്കറിന്...

അഭിനയിക്കാന്‍ മാത്രമല്ല സല്‍ക്കരിക്കാനും അറിയാം ദുല്‍ക്കറിന്...

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

അച്ഛന്റെ സുഹൃത്തുക്കളെ സല്‍ക്കരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍ കാണിച്ച മനസ്സിനെ പുകഴ്ത്തി ക്യാപ്റ്റന്‍ രാജു. ഒരു പെന്നാള്‍ ദിനത്തില്‍ മദ്രാസിലെത്തിയ ക്യാപ്റ്റന്‍ രാജുവിനെയാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ ഞെട്ടിച്ചത്.

ഒന്ന് വിഷ് ചെയ്യാന്‍ വിളിച്ച ക്യാപ്റ്റന്‍ രാജുവിന് കിട്ടിയത് വന്‍ സല്‍ക്കാരമായിരുന്നു. കഴിച്ച ബിരിയാണിയേക്കാള്‍ ക്യാപ്റ്റന്‍ രാജുവിന് ഹൃദ്യമായത് ദുല്‍ക്കറിന്റെ പെരുമാറ്റമായിരുന്നു.

പെരുന്നാള്‍ ദിനത്തില്‍

ഒരു സിനിമയുടെ ഡബ്ബിംഗിനായി ക്യാപ്റ്റന്‍ രാജു മദ്രാസില്‍ എത്തിയത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. ഈദ് വിഷ് ചെയ്യാന്‍ ക്യാപ്റ്റന്‍ രാജു മമ്മൂട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

മമ്മൂട്ടി വീട്ടിലില്ല

വാപ്പച്ചിയും ഉമ്മച്ചിയും എറണാകുളത്ത് പോയതാണെന്നും വീട്ടില്‍ ഞാനും ഇത്തയും മാത്രമേയുള്ളുവെന്നും, പെരുന്നാളായത് കൊണ്ട് ഉച്ചയ്ക്ക് വീട്ടില്‍ വന്ന് ബിരിയാണി കഴിച്ചിട്ട് പോയാല്‍ മതിയെന്നും ഫോണ്‍ എടുത്ത ദുല്‍ക്കര്‍ ക്യാപ്റ്റനോട് പറഞ്ഞു.

സുഹൃത്തുക്കള്‍ കൂടെ

തന്റെ കൂടെ മറ്റുപലരും ഉണ്ടെന്നും അതുകൊണ്ട് ബിരിയാണി കഴിക്കാന്‍ ഞാന്‍ മറ്റൊരവസരത്തില്‍ വരാമെന്നും പറഞ്ഞ് ക്യാപ്റ്റന്‍ ദുല്‍ക്കറിന്റെ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ചു.

വിടാതെ പിടിച്ചു

ഒടുവില്‍ , ദുല്‍ക്കറിന്റെ ക്ഷണം ക്യാപ്റ്റന്‍ സ്വീകരിച്ചു. കൂടെയുള്ളവരെയെല്ലാം കൂട്ടി ക്യാപ്റ്റന്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയി ബിരിയാണി കഴിച്ചു. എന്നാല്‍ , കഴിച്ച ബിരിയാണിയേക്കാള്‍ ക്യാപ്റ്റന്‍ രാജുവിന് ഹൃദ്യമായി തോന്നിയത് ദുല്‍ക്കറിന്റെ പെരുമാറ്റമായിരുന്നു.

മനസ്സ് നിറഞ്ഞു

മമ്മൂട്ടി ഇല്ലാത്ത അവസരത്തില്‍ വാപ്പച്ചിയുടെ സഹപ്രവര്‍ത്തകരോട് ഇത്ര നന്നായി പെരുമാറാന്‍ കഴിഞ്ഞ ദുല്‍ക്കര്‍ സല്‍മാന്റെ ക്വാളിറ്റി കണ്ട് മനസ്സ് നിറഞ്ഞായിരുന്നു ക്യാപ്റ്റന്‍ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും യാത്രയായത് .

English summary
Captain Raju's statement about Dulquar salman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam