»   » ഇടവേളയ്ക്കു ശേഷം ജോമോളെത്തി, 'കെയര്‍ഫുള്‍' ട്രെയിലര്‍ കാണാം !!

ഇടവേളയ്ക്കു ശേഷം ജോമോളെത്തി, 'കെയര്‍ഫുള്‍' ട്രെയിലര്‍ കാണാം !!

Posted By: Nihara
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്കു ശേഷം ജോമോള്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുളിലൂടെയാണ് പ്രിയതാരം തിരിച്ചു വരുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടയൊണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പതിവു പോലെ തന്നെ കിടിലന്‍ സര്‍പ്രൈസുമായാണ് ഇത്തവണയും വികെപിയും സംഘവും എത്തിയിട്ടുളഅലത്. ട്രെയിലര്‍ കാണുമ്പോള്‍ തന്നെ അക്കാര്യം പ്രേക്ഷകര്‍ക്ക് മനസ്സിലാവും.

ഇടവേളയ്ക്കു ശേഷം ജോമോള്‍ തിരിച്ചെത്തുന്നു

വിവാഹത്തോടെ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞു പോയവരില്‍ പലരും പിന്നീട് തിരിച്ചു വരുന്നത് വ്യത്യസ്ത സാഹചര്യത്തിലാണഅ. മിക്കവരും കുടുംബ ജീവിതത്തിലെ താളപ്പിഴയ്ക്കു ശേഷമുള്ള ഡിവോഴ്‌സിനു ശേഷമാണ് പലരും തിരിച്ചെത്തുന്നത്. പ്രിയാരാമന്‍, മാതുവുമൊക്കെ ചില ഉദാഹരണം മാത്രം. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ജോമോള്‍ തിരിച്ചെത്തുന്നത്.

കെയര്‍ഫുളായൊരു വരവ്

കെയര്‍ഫുളെന്നത് ചിത്രത്തിന്റെ പേരാണ് കേട്ടോ. സൈജു കുറുപ്പ്, പാര്‍വ്വതി നമ്പ്യാര്‍, വിനീത് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് താരം ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്. 9 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

സസ്‌പെന്‍സ് ത്രില്ലറാണ്

സസ്‌പെന്‍സും ആകാംക്ഷയും നിറഞ്ഞ ട്രെയിലറാണ് പുറത്തു വന്നിട്ടുള്ളത്. വിജയ് ബാബു, സൈജു കുറുപ്പ് , പാര്‍വതി നമ്പ്യാര്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ട്രെയിലര്‍ പുറത്തു വിട്ടു

വിനീത് കുമാര്‍, പാര്‍വതി നമ്പ്യാര്‍, അശോകന്‍, സന്ധ്യാ രാജേന്ദ്രന്‍, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ വേഷത്തിലാണഅ ജോമോള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കെയര്‍ഫുള്‍ ട്രെയിലര്‍ കാണാം

English summary
Jomol's careful trailer is out now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam