»   » മുരളീരവം നിലച്ചു...സംഗീത പ്രതിഭ ബാലമുരളീകൃഷ്ണ ഓര്‍മ്മയായി..

മുരളീരവം നിലച്ചു...സംഗീത പ്രതിഭ ബാലമുരളീകൃഷ്ണ ഓര്‍മ്മയായി..

By: Pratheeksha
Subscribe to Filmibeat Malayalam

കര്‍ണ്ണാടക സംഗീതത്തിന്റെ ബാലമുരളീരവം നിലച്ചു. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഡോ.എം ബാലമുരളകൃഷ്ണ ഓര്‍മ്മയായി. കര്‍ണ്ണാടകസംഗീതത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്ത അപൂര്‍വ്വ പ്രതിഭയാണ് വിടവാങ്ങിയത്. 

സ്വന്തമായി 25 ലേറെ ഗാനങ്ങള്‍ സംഗീത ലോകത്തിന് സമ്മാനിച്ച ബാലമുരളീകൃഷ്ണ ത്യാഗരാജ പരമ്പരയിലെ കണ്ണികൂടിയാണ്. ഒന്‍പതാം വയസ്സില്‍ സംഗീത രംഗത്തേയ്ക്കു പ്രവേശിച്ച അദ്ദേഹം 25000ത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്കാണ് ബാലമുരളീകൃഷ്ണ സംഗീതം നല്‍കിയത്.

balamuralikrishn

ഓംകാരി, ഹംസവിനോദിനി ,മഹതി തുടങ്ങിയ രാഗങ്ങളെ സംഗീത ലോകത്തിനു സംഭാവന ചെയ്തതും ബാലമുരളീഷ്ണയാണ്. 15ാം വയസ്സുമുതല്‍ കീര്‍ത്തനങ്ങള്‍ രചിച്ചുതുടങ്ങി. 1967 ല്‍ ഭക്തപ്രഹ്ലാദ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും തുടക്കം കുറിച്ചു.

സംഗീത രംഗത്തു മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല ബാലമുരളീകൃഷ്ണയുടെ പ്രതിഭ. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം സംവിധായകനായും ഗായകനായും,ചലച്ചിത്ര സംവിധായകനായുമെല്ലാം അദ്ദേഹം തിളങ്ങി.
മലയാളികള്‍ ഓര്‍ക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിലെ മനസ്സിന്‍ ആരോഹണം, പൂജയ്‌ക്കെടുക്കാത്ത പൂക്കളിലെ കണ്ണന്റെ കവിളില്‍ നിന്‍ സിന്ദൂര തിലകത്തില്‍ തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നവയാണ്. 1986 ല്‍ പുറത്തിറങ്ങിയ കാവേരി എന്ന ചിത്രത്തിലെ സ്വര്‍ണ്ണ സന്ധ്യ എന്ന ഗാനമാണ് ഒടുവില്‍ ആലപിച്ചത്.

കാവാലം നാരായണ പണിക്കരായിരുന്നു ഗാനരചന. 1976 ല്‍ മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരവും 1987 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു.

7 മേള കര്‍ത്താരാഗങ്ങളും യൗവ്വന കാലത്ത് തന്നെ ഹൃദിസ്ഥമാക്കിയ അദ്ദേഹം പിന്നീട് അതിലെല്ലാം കീര്‍ത്തനങ്ങളും രചിച്ചു .അന്നമാചാര്യ കൃതികള്‍ പ്രശസ്തിയില്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. പണ്ഡിറ്റ് ഭീംസെന്‍ ജോഷി, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രശസ്തരോടൊപ്പം സംഗീത പരിപാടികള്‍ നടത്തി

English summary
Veteran Carnatic musician M. Balamuralikrishna passed away in Chennai on Tuesday. He was 86.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam