»   » പുകവലിക്കേസില്‍ മോഹന്‍ലാലും കുടുങ്ങി

പുകവലിക്കേസില്‍ മോഹന്‍ലാലും കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam

പുകവലി രംഗങ്ങള്‍ മലയാള സിനിമയെ വട്ടം കറക്കുന്നു. മാറ്റിനിയ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനായ കര്‍മ്മയോദ്ധയാണ് പുകവലിക്കേസില്‍ കുടുങ്ങിയിരിക്കുന്നത്. ചിത്രത്തിലെ പുകവലി ദൃശ്യം പരസ്യത്തിന് ഉപയോഗിച്ചതിന് നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ മേജര്‍ രവി, നിര്‍മാണ വിതരണ കമ്പനി മാനേജിങ് ഡയറക്ടര്‍, തിയറ്ററുകളായ നിള, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നിവയുടെ മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് കേസെടുത്തിരിയ്ക്കുന്നത്. ഇതിന് പുറമെ പുകവലി ദൃശ്യങ്ങളുള്ള പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.

2003ലെ കേന്ദ്ര പുകയില നിയന്ത്രണനിയമത്തിലെ 22ാം വകുപ്പ് പ്രകാരമാണ് കേസ്. 2009 ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ പേരില്‍ ഇപ്പോഴാണ് ആരോഗ്യ വകുപ്പു നേരിട്ടു നടപടിയെടുക്കുന്നത്. രണ്ട് വര്‍ഷം തടവും 1000 രൂപ പിഴയും ലഭിക്കാവുന്നതാണ് കേസ്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി.കെ.രാജുവാണ് കേസ് ഫയല്‍ ചെയ്തത്.

അതിനിടെ പരസ്യ നിരോധ നിയമം ലംഘിച്ചതിന് നടി മൈഥിലിക്കും 'മാറ്റിനി' സിനിമയുടെ നിര്‍മാതാവിനും സംവിധായകനും കോടതി നോട്ടീസ് അയച്ചു. ബുധനാഴ്ച 'മാറ്റിനി' സിനിമയുടെ പോസ്റ്ററുകളും ഫ്‌ളക്‌സ്‌ബോര്‍ഡുകളും ആരോഗ്യവകുപ്പ് പിടിച്ചെടുക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 18ന് നേരിട്ട് ഹാജരാകാന്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് രാമചന്ദ്രന്‍ ഉത്തരവിട്ടു. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'സേഫ് തിരുവനന്തപുരം' പദ്ധതിയുടെ ഭാഗമായി വിദ്യാലയപരിസരത്തെ പുകയില ഉല്‍പന്ന വില്‍പന പരിശോധിക്കുന്നതിനിടെയാണ് സിനിമാപോസ്റ്ററുകളും ഫ്‌ളക്‌സ്‌ബോര്‍ഡുകളും പിടികൂടിയത്.

മുന്നറിയിപ്പില്ലാതെ സിനിമയിലെ പുകവലി ദൃശ്യങ്ങളില്‍ അഭിനയിച്ചതിന് നടന്‍ നിഷാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നേരത്തെ തന്നെ നിയമനടപടികള്‍ നേരിടുന്നുണ്ട്.

English summary
The health department on Thursday registered a case against actor Mohanlal, for appearing with a tobacco product in the posters of his new movie 'Karmayodha'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam