twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നസ്‌റിയ നായികയായ ചിത്രത്തിനെതിരെ കേസ്

    By Aswathi
    |

    ചെന്നൈ: നസ്‌റിയ നസീമും ജയ് യും താരജോഡികളാകുന്ന 'തിരുമണം എന്നും നിക്കാഹ്' എന്ന തമിഴ് ചിത്രത്തിനെതിരെ കേസ്. ചിത്രത്തിനെതിരെയും നിര്‍മാതാവായ ഓസ്‌കാര്‍ രവിചന്ദ്രനെതിരെയുമാണ് പരാതി. തമിഴ്‌നാട്ടിലെ ഷിയ മുസ്ലീം ജമാത്താണ് ചെന്നൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

    ചിത്രം മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്നതായി കാട്ടിയാണ് പരാതി. മുസ്ലീം വിശ്വാസികളെയും ഇസ്ലാം തത്വങ്ങളെയും ഈ ചിത്രം മോശമായി ചിത്രീകരിക്കുന്നുവെന്ന് അലിഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇങ്ങനെയുള്ള ചിത്രങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അലിഖാന്‍ പറഞ്ഞു.

    Thirumanam Enum Nikkah

    നേരത്തെ ഇളയദളപതി വിജയ് നായകനായ 'വേലായുധം' എന്ന ചിത്രത്തിനെതിരെയും മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരുന്നു. ആ ചിത്രം നിര്‍മിച്ചതും ഓസ്‌കാര്‍ രവിചന്ദ്രന്‍ തന്നെയാണെന്നത് ശ്രദ്ധേയമാണ്. പരാതിയെ തുടര്‍ന്ന് അത്തരം രംഗങ്ങള്‍ നീക്കം ചെയ്താണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

    നവാഗതനായ അനീസ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ വിവിധതരം വിവാഹാചാരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. രാജാറാണി എന്ന ചിത്രത്തിന് ശേഷം നസ്‌റിയയും ജയ് യും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് തിരുമണം എന്നും നിക്കാഹ്.

    മുമ്പ് പലതവണ റിലീസ് നീക്കിവച്ച ചിത്രം ജൂണില്‍ തിയേറ്ററിലെത്തിക്കാനിരിക്കെയാണ് പുതിയ വിവാദം. രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാതാവ് കാരണം ബോധിപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

    English summary
    Thirumanam Enum Nikkah has come under the ire of Shia Muslim Jamath, a Muslim outfit. The outfit has filed a case against the film directed by Anis and the producer of the film Aascar Ravichandran in the Chennai High Court.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X