»   » ഫഹദിന്റെ നായികയാകാന്‍ ഒരു ചുള്ളത്തിയെ ആവശ്യമുണ്ട്, നിങ്ങള്‍ക്കെത്രയാ പ്രായം?

ഫഹദിന്റെ നായികയാകാന്‍ ഒരു ചുള്ളത്തിയെ ആവശ്യമുണ്ട്, നിങ്ങള്‍ക്കെത്രയാ പ്രായം?

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീപ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ നായികമാരെ ആവശ്യമുണ്ട്. ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യം അറിയിച്ചിരിക്കുന്നത്.

18 നും 24 നും ഇടയില്‍ പ്രായമുള്ള തടിച്ച് ക്യൂട്ടായ ചുള്ളത്തിക്കുട്ടിയെയാണത്രെ ആവശ്യം. ഒട്ടും സമയമില്ലെന്നും പെട്ടന്ന് ബന്ധപ്പെടണമെന്നും പരസ്യത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ പറയുന്ന ക്വാളിറ്റിയുള്ളവര്‍ എത്രയും പെട്ടന്ന് maheshintenaayika@gmail.com എന്ന മെയില്‍ ഐഡിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോട്ടോയും കോണ്ടാക്ട് നമ്പറും ഈ മെയില്‍ ഐഡിയിലേക്ക് അയച്ചു കൊടുക്കുക.


fahad-fazil

ചിത്രത്തിന്റെ ഷൂട്ടിങ് ആ മാസം അവസാനം ആരംഭിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സംവിധായകന്‍ കൂടെയായ ആഷിക് അബുവാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം നിര്‍മിയ്ക്കുന്നത്.


ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്ന ദിലീഷ് പോത്തന്‍ ഏതാനും ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരനാണ്. ബിജിബാലാണ് ഈണങ്ങള്‍ പകരുന്നത്.


Casting Call for Maheshinte Prathikaaram - മഹേഷിന്റെ പ്രതികാരം


Posted by Maheshinte Prathikaaram - മഹേഷിന്റെ പ്രതികാരം on Friday, July 10, 2015
English summary
Need heroine for Fahad Fazil in Dhileesh Pothan's Maheshinte Prathikaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam