»   » പൃഥ്വിരാജിനൊപ്പം അഭിനയിക്കാം, പക്ഷേ ഇങ്ങനെ ആയിരിക്കണം

പൃഥ്വിരാജിനൊപ്പം അഭിനയിക്കാം, പക്ഷേ ഇങ്ങനെ ആയിരിക്കണം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നയകനാക്കി ആസിഫ് അലി നിര്‍മ്മിക്കുന്ന ചിത്രമാണ് ബ്യൂട്ടിഫുള്‍ ഗെയിം. ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടയ്ക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ അജയ് കുമാര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച് കഴിഞ്ഞു.

ചിത്രത്തിലെ നായികയെയും മറ്റ് താരങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെയും പരിഗണിക്കുന്നുണ്ടത്രേ. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നന്നായി പന്ത് കളിയ്ക്കാനും അഭിനയിക്കാനും കഴിവുള്ള പയ്യന്‍മാരെയാണ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

prithvi-raj

18നും 30നും ഇടയില്‍ പ്രായമുള്ള ഫ്രീക്കന്മാരും അല്ലാത്തവരുമായ പയ്യന്മാരെയാണ് ചിത്രത്തിലേക്ക് ആവശ്യം. അഭിനയിക്കാന്‍ താല്പര്യമുള്ള ചെറുപ്പക്കാര്‍ ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ മലപ്പുറം കവാത്ത് പറമ്പില്‍ എത്തണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മലപ്പുറത്തിന്റെ ഫുഡ്‌ബോള്‍ ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് ബ്യൂട്ടിഫുള്‍ ഗെയിംസിന്റെ കഥ പറയുന്നത്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം പഴയ ഫുഡ്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ ഫുഡ് ബോള്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്.

English summary
Cast calling for prjithviraj's beautiful game.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam