»   » കുഞ്ഞി നിവിനെയും കുഞ്ഞി നസ്‌റിയയെയും ആവശ്യമുണ്ട്

കുഞ്ഞി നിവിനെയും കുഞ്ഞി നസ്‌റിയയെയും ആവശ്യമുണ്ട്

Written By:
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന എന്ന വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു മുത്തശ്ശി ഗദ. ആദ്യ ചിത്രത്തിലേതെന്നപോലെ പുതിയ ചിത്രത്തിലും ജൂഡ് ഒത്തിരി പുതുമകള്‍ കൊണ്ടു വരുന്നുണ്ട് എന്ന് ചിത്രത്തിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാണ്.

നായികമാരെ അന്വേഷിച്ചുകൊണ്ടുള്ള ആദ്യത്തെ പരസ്യ പോസ്റ്ററിന് ശേഷം ഇപ്പോഴിതാ ബാല താരങ്ങളെ അന്വേഷിച്ചും രസകരമായ പോസ്റ്റര്‍ വന്നിരിയ്ക്കുന്നു. കുഞ്ഞി നിവിന്‍ പോളിയെയും കുഞ്ഞി നസ്‌റിയ നസീമിനെയും ആവശ്യമുണ്ട് എന്നാണ് പരസ്യത്തിലെ ആവശ്യം

കുഞ്ഞി നിവിനെയും കുഞ്ഞി നസ്‌റിയയെയും ആവശ്യമുണ്ട്

ഇതാണ് ആ പോസ്റ്റര്‍. കാര്‍ട്ടൂന്‍ രീതിയിലുള്ള പോസ്റ്റര്‍ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ സ്വീകരിക്കുന്നു. ഏഴ് വയസ്സിനും ഒമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് ആവശ്യം. താത്പര്യമുള്ളവര്‍ പോസ്റ്ററില്‍ കാണുന്ന ഇ-മെയില്‍ വിലാസവുമായി ബന്ധപ്പെടാവുന്നതാണ്.

കുഞ്ഞി നിവിനെയും കുഞ്ഞി നസ്‌റിയയെയും ആവശ്യമുണ്ട്

അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന സംശയമാണ് എന്തുകൊണ്ട് കുഞ്ഞ് നിവിന്‍ പോളിയും കുഞ്ഞ് നസ്‌റിയ നസീമും എന്ന്. ജൂഡിന്റെ ആദ്യ ചിത്രത്തിലെ നായികയും നായകനുമാണ് നസ്‌റിയയും നിവിനും. ഓം ശാന്തി ഓശാനയുമായി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് സംശയം

കുഞ്ഞി നിവിനെയും കുഞ്ഞി നസ്‌റിയയെയും ആവശ്യമുണ്ട്

ശ്രീനിവാസനും രാജീവ് പിള്ളയുമാണ് ചിത്രത്തിലെ നായകന്മാരുടെ വേഷം ചെയ്യുന്നത്. ഓം ശാന്തി ഓശാനയിലും വിനീത് പ്രാധാന്യമുള്ള ഒരു വേഷം ചെയ്തിരുന്നു.

കുഞ്ഞി നിവിനെയും കുഞ്ഞി നസ്‌റിയയെയും ആവശ്യമുണ്ട്

നമിത പ്രമോദ് ചിത്രത്തില്‍ വിനീതിന്റെ നായികയായെത്തുന്നു. നേരത്തെ ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു

English summary
Casting call for Jude Anthony Joseph's new film Oru Muthassi Gadha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam