»   » ഉണ്ടക്കണ്ണും അഞ്ചടി ഉയരവും മാത്രം പോര, ജാഡയും അഹങ്കാരവും കൂടി വേണം, നായികയെത്തേടി 'ലഡു' ടീം

ഉണ്ടക്കണ്ണും അഞ്ചടി ഉയരവും മാത്രം പോര, ജാഡയും അഹങ്കാരവും കൂടി വേണം, നായികയെത്തേടി 'ലഡു' ടീം

By: Nihara
Subscribe to Filmibeat Malayalam

സിനിമയിലേക്ക് നായികയെ തേടുന്നതിനായി വ്യത്യസ്തമായ പരസ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ അരുണ്‍ കെ ഡേവിഡ്. പുതിയ ചിത്രമായ ലഡുവിലേക്ക് നായികയെ തേടുന്നതിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രമോഷന്‍ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ മുകേഷ് നായികയെ അന്വേഷിച്ചു പോകുന്ന സീന്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയ ആ രംഗത്തിന്റെ ചുവടു പിടിച്ചാണ് പ്രമോഷന്‍ വിഡിയോ തയ്യാറാക്കിയത്.

ഒരു വെടിക്ക് രണ്ടു പക്ഷി

പ്രമോഷണല്‍ വിഡിയോയിലൂടെ നായികയെയും തേടാം ചിത്രത്തെക്കുറിച്ച് അറിയിക്കുകയും ചെയ്യാം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ നൂതന തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ലഡുവിന്റെ അണിയറ പ്രവര്‍ത്തകര്‍.

ജാഡയും അഹങ്കാരവും നിര്‍ബന്ധം

അഞ്ചടി അഞ്ചിഞ്ച് ഉയരവും ഉണ്ടക്കണ്ണുകളുമുള്ള സുന്ദരി പെണ്‍കുട്ടിയെയാണ് നായികയായി തേടുന്നത്. എന്നാല്‍ നായികയാവാന്‍ ഇതു മാത്രം പോര നല്ലതു പോലെ സംസാരിക്കുകയും ജാഡയും അഹങ്കാരവും വേണമെന്നും പ്രമോഷണല്‍ വിഡിയോയില്‍ പറയുന്നുണ്ട്.

നായികയെത്തേടി മൂവര്‍ സംഘം

പാഷാണം ഷാജി, ബാലു വര്‍ഗീസ്, ശബരീഷ് വര്‍മ്മ ഈ മൂവര്‍ സംഘമാണ് നായികയെത്തേടി എത്തിയിട്ടുള്ളത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നതും ഇവരാണ്. വിനയ് ഫോര്‍ട്ടും മനോജ് ഗിന്നസും ഇവരോടൊപ്പം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പ്രതീക്ഷ നല്‍കുന്നു

സാധാരണ ഗതിയില്‍ ഇത്തരം നിബന്ധനകള്‍ വെച്ചുള്ള പരസ്യങ്ങളൊന്നും പ്രേക്ഷകര്‍ കണ്ടിരിക്കാന്‍ ഇടയില്ല. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ പ്രമോഷണല്‍ വിഡിയോ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

English summary
Casting call of the film 'Laddu'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam