»   » മോഹന്‍ലാല്‍ തിരക്ക് കാരണം ഗസ്റ്റ് റോള്‍ വേണ്ടന്ന് വച്ചു, ഏറ്റെടുത്ത സുരേഷ് ഗോപിയുടെ തലവരയും മാറി

മോഹന്‍ലാല്‍ തിരക്ക് കാരണം ഗസ്റ്റ് റോള്‍ വേണ്ടന്ന് വച്ചു, ഏറ്റെടുത്ത സുരേഷ് ഗോപിയുടെ തലവരയും മാറി

By: Pratheeksha
Subscribe to Filmibeat Malayalam

ശോഭനനയെയും ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇന്നലെ. 1990ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ സുരേഷ് ഗോപി ഗസ്റ്റ് റോളിലാണെചത്തിയത്. പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ച് പറ്റിയ ചിത്രം കൂടിയായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന കഥാപാത്രം.

സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന ഈ കഥാപാത്രം യഥാര്‍ത്ഥ്യത്തില്‍ മോഹന്‍ലാലിന് വേണ്ടി പദ്മരാജന്‍ കണ്ടു വച്ചതായിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 15ഓളം ചിത്രങ്ങളായിരുന്നു ആ വര്‍ഷം മോഹന്‍ലാല്‍ ഏറ്റെടുത്തിരുന്നത്. മോഹന്‍ലാല്‍ വേണ്ടെന്ന് വച്ച ചിത്രത്തിലെ നരേന്ദ്രന്‍ എന്ന കഥാപാത്രം സുരേഷ് ഗോപി അവതരിപ്പിച്ചപ്പോള്‍ സംഭവിച്ചത്.

സീസണിന്റെ ലൊക്കേഷനില്‍

സീസണ്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പത്മരാജന്‍ മോഹന്‍ലാലിനോട് ഇന്നലെ എന്ന ചിത്രത്തിലെ നരേന്ദ്രന്റെ കഥ പറയുന്നത്.

നരേന്ദ്രന്റ റോള്‍

അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട ഭാര്യയെ അന്വേഷിച്ച് അമേരിക്കയില്‍ നിന്നെത്തുന്ന ഡോക്ടര്‍ നരേന്ദ്രന്റെ റോളാണ് മോഹന്‍ലാലിനെന്നായിരുന്നു പത്മരാജന്‍ അറിയിച്ചത്.

കേട്ടപാടെ ലാല്‍ സമ്മതം മൂളി

ചിത്രത്തിന്റെ കഥകേട്ടപാടെ മോഹന്‍ലാല്‍ സമ്മതം മൂളൂകയായിരുന്നു.

ഒരേ സമയം മൂന്നു ചിത്രങ്ങളുമായി ലാല്‍

ഒരേ സമയം മൂന്നു ചിത്രങ്ങളുമായി ലാല്‍ തിരക്കിലായിരുന്ന സമയമായിരുന്നു അത്. ശോഭനയെയും ജയറാമിനെയും വച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും മോഹന്‍ലാലിന്റെ തിരക്കു കാരണം ആ റോള്‍ സുരേഷ് ഗോപിയ്ക്കു നല്‍കുകയായിരുന്നു

സുരേഷ് ഗോപിയുടെ തലവരമാറ്റിയ ചിത്രം

അതു വരെ വില്ലന്‍ റോളില്‍ തിളങ്ങിയിരുന്ന സുരേഷ് ഗോപിയുടെ തലവരയായിരുന്നു ഡോ നരേന്ദ്രന്‍ മാറ്റിവരച്ചത്. ചിത്രത്തിലെ നായകന്‍ ജയറാമിനേക്കാളും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്നത് സുരേഷ് ഗോപി അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന കഥാപാത്രമാണ്. ഒരു വിങ്ങലോടെയാണ് പ്രേക്ഷകര്‍ ഡോ നരേന്ദ്രനെ ഇന്നും ഓര്‍ക്കുന്നത്.

English summary
casting story behind padmarajan film innale
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam