»   » മോഡലിംങ് ചെയ്യാന്‍ പറഞ്ഞത് അച്ഛനാണ്, സിനിമയിലേക്ക് വന്നതിനെക്കുറിച്ച് കാതറിന്‍ തെരേസ

മോഡലിംങ് ചെയ്യാന്‍ പറഞ്ഞത് അച്ഛനാണ്, സിനിമയിലേക്ക് വന്നതിനെക്കുറിച്ച് കാതറിന്‍ തെരേസ

By: Nimisha
Subscribe to Filmibeat Malayalam

കോളേജ് പഠനവുമായി കഴിയുമ്പോളാണ് ബോറടി മാറ്റാന്‍ മോഡലിംങ് ചെയ്യുന്നതിനെക്കുറിച്ച് അച്ഛന്‍ സൂചിപ്പിച്ചത്. കേട്ടപ്പോള്‍ ഐഡിയ കൊള്ളാമെന്നു തോന്നി. പിന്നെ താമസിച്ചില്ല. മോഡലിംങ് ചെയ്തു തുടങ്ങി. മോഡലായി തുടങ്ങിയ എനിക്കു മുന്നില്‍ സിനിമയുടെ വാതിലുകള്‍ തുറന്നു വന്നു. സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുന്നത് മറ്റാരുമല്ല കന്നഡയുടെ പുതു താരോദയം കാതറിന്‍ തെരേസയാണ്. കാതറിന്‍ നായികയായ ശങ്കര്‍ ഐപിഎസിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്.

സുരക്ഷിതമല്ലാത്ത സ്ത്രീ ജീവിതം, പോലീസിനെ വിഡ്ഢിയാക്കി വിളയാടുന്ന ക്രിമിനലുകള്‍ ഇതൊക്കെയാണ് ചിത്രത്തിന്റെ വിഷയം. അനീതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി ഒരൊറ്റ ക്രിമിനല്‍ പോലും രക്ഷപ്പെടരുതെന്നാണ് ശങ്കര്‍ ഐപിഎസിന്റെ നയം. ദുനിയ വിജയ് പോലീസ് വേഷത്തില്‍ വിളങ്ങിയ ചിത്രം കൂടിയാണ് ശങ്കര്‍ ഐപിഎസ്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന മോഡലായാണ് ചിത്രത്തില്‍ കാതറിന്‍ വേഷമിട്ടത്.

caterine-teresa

മോഡലിംങ് പരിചയം തന്നെ സിനിമയില്‍ സഹായിച്ചുവെന്നും കാതറിന്‍ വ്യക്തമാക്കുന്നു. ബ്യൂട്ടി കോണ്ടസ്റ്റ് വിജയിയായ ശില്‍പയുടെ ലക്ഷ്യം മിസ്സ് ഇന്ത്യ പട്ടമാണ്. അതിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. മിസ്സ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ശില്‍പയ്ക്ക് ആശ്വാസമായി ശങ്കര്‍ ഐപിഎസ് എത്തുന്നതോടെ ചിത്രം പൂര്‍ണ്ണമാവുന്നു.

ദുബായില്‍ ജനിച്ചു വളര്‍ന്ന കാതറിന്‍ ബിഎസ്സി ബയോടെക്‌നോളജി പഠിക്കാനായാണ് ബ്ലാംഗൂരിലെത്തുന്നത്. കോളേജ് പഠനവുമായി ബോറടിച്ച് കഴിയുന്നതിനിടെയാണ് മോഡലിംങ് ചെയ്തൂടെയെന്ന് അച്ഛന്‍ ചോദിക്കുന്നത്. പിന്നീട് നേരം പോക്കായി മോഡലിംങ് ചെയ്തു തുടങ്ങി. ഇതാണ് സിനിമയിലേക്ക് എത്തിച്ചത്.അച്ഛനോടാണ് കടപ്പാട്. സിനിമയിലെത്തിച്ചത് അച്ഛന്റെ വാക്കാണെന്നും കാതറിന്‍ പറയുന്നു.

English summary
Catherine Tresa about her entry into film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam