»   » കാതറിന്‍ ട്രീസയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി റോബോ ശങ്കറും ജീവയും: വീഡിയോ കാണാം

കാതറിന്‍ ട്രീസയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി റോബോ ശങ്കറും ജീവയും: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നടിമാരിലൊരാളായി ഉയര്‍ന്ന താരമാണ് കാതറീന്‍ ട്രീസ. പൃഥിരാജിന്റെ നായികയായി ദ ത്രില്ലര്‍ എന്ന സിനിമയില്‍ തുടങ്ങിയ നടി പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. എറ്റവും ഒടുവിലായി തമിഴില്‍ കലകലപ്പ്- 2 എന്ന ചിത്രത്തിലാണ് കാതറിന്‍ അഭിനയിച്ചത്.

തമിഴിലെ പ്രശസ്ത സംവിധായകനായ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജീവ, ജയ് ,മിര്‍ച്ചി ശിവ തുടങ്ങിയവരാണ് നായകന്‍മാരാവുന്നത്. ചിത്രത്തില്‍ ജീവയുടെ നായികയായാണ് കാതറിന്‍ എത്തുന്നത്. കലകലപ്പ്- 2 വിന്റെ പ്രോമോഷന്‍ പരിപാടിക്കിടെ നടന്ന രസകരമായ ഒരു സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Catherine Tresa

കാതറിന്‍ തന്റെ ഷൂട്ടിംഗ് അനുഭവങ്ങളും കഥാപാത്രത്തെക്കുറിച്ചും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനിടെ അത് കേട്ട് ഞെട്ടുന്ന റോബോ ശങ്കറിന്റെയും ജീവയുടെയും വീഡിയോ ആണ് വൈറലായത്.നടി സംസാരിക്കുന്നത് കേട്ടുകൊണ്ടിരുന്ന റോബോ ശങ്കര്‍ കുറച്ച് നേരം ശ്രദ്ധിക്കുകയും പിന്നീട് ജീവയോട് 'ഇവരെന്താണ് പറയുന്നത് ഒന്നും മനസിലാവുന്നിലല്ലോ' എന്ന് ആംഗ്യ രൂപേണ കാണിക്കാനും തുടങ്ങി.

ഇത് കണ്ട ജീവ ഉടന്‍ തന്നെ റോബോ ശങ്കറിന്റെ മുഖഭാവങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും അടുത്തിരുന്ന നിക്കി ഗല്‍റാണിക്കും സുന്ദര്‍ സിയ്ക്കും കാണിച്ചു കൊടുക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിനിടെ സഹതാരങ്ങള്‍ വീഡിയോ കണ്ട് ചിരിക്കുന്നത് കണ്ട കാതറിന് അപ്പോള്‍ കാര്യം പിടികിട്ടിയിലെങ്കിലും പിന്നീട് ജീവ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

English summary
Catherine tresa english speech- Robo shankar and jeeva

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam