For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതിയെ ഒഴിവാക്കി സിബിഐ 5 എടുക്കാൻ കഴിയില്ലായിരുന്നു; എം.മധു

  |

  സേതുരാമയ്യരുടെ അഞ്ചാം വരവിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തതിരിക്കുകയാണ്. 'സിബിഐ 5 : ദ് ബ്രെയ്ൻ' മേയ് ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്ത് വരുകയാണിപ്പോൾ. ചിത്രത്തിന്റെ സംവിധായകൻ എം.മധു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സി ബി ഐ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

  മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സീരിസിലെ അഞ്ചാമത്തെ ചിത്രമായതിനാൽ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ താനും വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും സംവിധായകൻ കെ.മധു പറയുന്നു.

  കാലത്തിന് അനുസരിച്ച് അവതരണ ശൈലിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും. ജനങ്ങളുടെ മാറുന്ന ചിന്താഗതിക്ക് അനുസരിച്ചുള്ള മാറ്റം ഈ ചിത്രത്തിൽ കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടി,കെ.മധു,എസ്.എൻ.സ്വാമി കൂട്ടുകെട്ട് ഇതുവരെ നൽകിയ ചിത്രങ്ങളെക്കാൾ മികച്ച സസ്പെൻസ് ത്രില്ലർ ആയിരിക്കും പുതിയ ചിത്രമായ ‘സിബിഐ 5: ദ് ബ്രെയ്ൻ' എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  സി ബി ഐ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായതിലെ നേട്ടവും അദ്ദേഹം വ്യക്തമാക്കി.

  ‘ഒരു സിബിഐ ഡയറിക്കുറിപ്പ്' ഇറങ്ങുമ്പോൾ മമ്മൂട്ടിക്കു 40 വയസ്സിൽ താഴെയേ ഉള്ളൂ. വേറൊരു നടൻ ആയിരുന്നു എങ്കിൽ 34 വർഷം കൊണ്ട് ആളിന്റെ രൂപം മാറിപ്പോയേനേ. സിനിമയോടുള്ള മമ്മൂട്ടിയുടെ സ്നേഹവും അർപ്പണ മനോഭാവവും മൂലമാണ് സൗന്ദര്യം നിലനിർത്താൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ദിനചര്യ ആണ് അതിന്റെ കാരണം.സേതുരാമയ്യർക്കു മാറ്റം ഇല്ലെന്നു പുതിയ ചിത്രത്തിന്റെ ടീസർ കണ്ട എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ടു വന്നപ്പോൾ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല.

  ഷർട്ടും പാന്റ്സും എല്ലാം പഴയ ശൈലിയിൽ തന്നെ. പൂണൂൽ, കഴുത്തിൽ രുദ്രാക്ഷ മാല, നെറ്റിയിൽ കുങ്കുമക്കുറി. പിന്നിലേക്ക് ചീകി ഒതുക്കി വച്ച മുടി. കൈ പിന്നിൽ കെട്ടിയുള്ള പതിവു നടത്തം.വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറെക്കൂടി ചെറുപ്പമായി എന്നാണ് തോന്നിയത്.

  ജയിംസ് ബോണ്ട് ചിത്രങ്ങളിൽ പോലും കുറെ വർഷങ്ങൾ കഴിയുമ്പോൾ പുതിയ നടന്മാർ വരുന്നതാണ് നമ്മൾ കാണുന്നത്. മമ്മൂട്ടി എന്ന അതുല്യ നടൻ ഉള്ളപ്പോൾ ഇവിടെ നമുക്ക് അതിന്റെ ആവശ്യമില്ല. മറ്റാർക്കും അതിനു സാധിക്കുകയുമില്ല.

  സേതുരാമയ്യരെ കഴിഞ്ഞ നാലു ചിത്രങ്ങളിലെക്കാൾ മനോഹരം ആയി അവതരിപ്പിക്കുക എന്നതായിരുന്നു സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത വെല്ലുവിളി. അതിൽ വിജയിച്ചു എന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. തലമുറകൾ കൈമാറിയ ചിത്രമാണ് ഇത്. സിബിഐ പരമ്പരയുടെ യശസ്സിനു കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്.' എം മധു വ്യക്തമാക്കി.

  തുടർന്ന് സേതുരാമയ്യരാവാൻ മമ്മൂട്ടി എങ്ങനെയൊക്കെയാണ് തയ്യാറായതെന്നും സംവിധായകൻ പറഞ്ഞു.

  'ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മു‍ൻപ് മമ്മൂട്ടി എന്നെ വിളിച്ച് ‘‘ഞാൻ സേതുരാമയ്യർ ആയിക്കൊണ്ടിരിക്കുന്നു'' എന്നു പറഞ്ഞു.

  അദ്ദേഹം നേരത്തെ തന്നെ വസ്ത്രങ്ങൾ വാങ്ങി തയ്പ്പിച്ചു. പല തരം തുണികൾ മാറി പരീക്ഷിക്കുകയും പലതവണ ധരിച്ചു നോക്കുകയും ചെയ്തു. മേക്കപ്പ്മാന്റെ സഹായത്തോടെ ഹെയർസ്റ്റൈൽ സേതുരാമയ്യരുടേത് ആക്കി മാറ്റി.

  ചിത്രീകരണം തുടങ്ങിയ ദിവസം സേതുരാമയ്യരുടെ രൂപത്തിൽ ആണ് മമ്മൂട്ടി എത്തിയത്.' അദ്ദേഹം പറഞ്ഞു

  കൈ പിന്നിൽ കെട്ടിയുള്ള നടത്തത്തിന് അഞ്ചാം ഭാഗത്തിലും മാറ്റമില്ലെന്നും. ഷൂട്ടിങ്ങിനിടെ മമ്മൂട്ടി അറിയാതെ കൈ മാറ്റിയാൽ താൻ ഉടൻ പറയുമായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു.

  Recommended Video

  മമ്മൂക്കക്കൊപ്പം CBI 6 ഉണ്ടാകുമോ ? SN സ്വാമിയുടെ പ്രതികരണം

  ചിത്രത്തിൽ ആരാധകർ ഏറെ കാത്തിരിക്കുന്നത് ജഗതിയുടെ തിരിച്ചുവരവാണ്. ഇതേപ്പറ്റിയും സംവിധായകൻ സംസാരിക്കുന്നു.

  'അപകടത്തെ തുടർന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ഇതിൽ ഉണ്ടാവുക എന്ന് പലരും കരുതുന്നുണ്ട്.അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നൽകും എന്നു സംശയിക്കുന്നവരും കാണും. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ഈ സിനിമയിൽ ഉള്ള പ്രാധാന്യം എന്തെന്നു ചിത്രം ഇറങ്ങിക്കഴിയുമ്പോൾ മനസ്സിലാകും.

  അദ്ദേഹം എത്ര രംഗങ്ങളിൽ അഭിനയിക്കുന്നുണ്ട് എന്നതും സംസാരിക്കുന്നുണ്ടോ എന്നതും രഹസ്യമായി ഇരിക്കട്ടെ. സിബിഐ 5 എന്ന സിനിമയുടെ വികാസത്തിൽ ജഗതിയുടെ കഥാപാത്രത്തിനു പ്രധാന പങ്ക് ഉണ്ട്.

  ജഗതി ഈ സിനിമയിൽ വേണം എന്നതു ഞങ്ങളുടെ കൂട്ടായ തീരുമാനം ആയിരുന്നു.അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് വെളിപ്പെടുത്താനാവില്ല. ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോൾ മനസിലാകും.'

  Read more about: mammootty cbi jagathy sreekumar
  English summary
  CBI 5 could have not happened without Jagathy Sreekumar says M.Madhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X