»   » സിബിഐ ആറാം ഭാഗത്തിനും തയാര്‍: കെ മധു

സിബിഐ ആറാം ഭാഗത്തിനും തയാര്‍: കെ മധു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/cbi-5th-part-is-confirmed-by-k-madhu-2-103954.html">Next »</a></li></ul>
K Madhu-Mammootty
മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ കെ മധു. ചിത്രത്തിന്റെ തിരക്കഥ എസ്എന്‍ സ്വാമി ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും മധു പറയുന്നു. ഒരു പ്രമുഖ ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു പുതിയ സിബിഐ സിനിമാവിശേഷങ്ങള്‍ പങ്കുവച്ചത്.

മമ്മൂട്ടിയുടെ തിരക്കുകൊണ്ട് മാത്രമാണ് അഞ്ചാംഭാഗം നീണ്ടുപോകുന്നത്. ആ പ്രൊജക്ട് നീളുമെന്ന് തോന്നിയപ്പോഴാണ് ബാങ്കിങ് അവേഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചതെന്നും സസ്‌പെന്‍സ് സിനിമകളുടെ ഉസ്താദായ മധു പറയുന്നു.

മലയാളത്തില്‍ ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗമുണ്ടാവുന്നത് ഇതാദ്യമായണ്. ഒരു ആറാം ഭാഗമുണ്ടാവുമെന്ന് പറയാറായിട്ടില്ല. അഞ്ചാംഭാഗത്തിന് ശേഷം മമ്മൂട്ടിയും എസ്എന്‍ സ്വാമിയും തയാറാണെങ്കില്‍ ഞാനും റെഡിയാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രമുണ്ടാകണമെങ്കില്‍ മമ്മൂട്ടിയും സമ്മതിയ്ക്കണമല്ലോ.

സിബിഐ അഞ്ചാംഭാഗമെടുക്കാന്‍ തീരുമാനിച്ചത് പ്രേക്ഷകരുടെ നിര്‍ബന്ധവും പ്രോത്സാഹനവും മൂലമാണ്. അതിനെ എന്റെ ചങ്കൂറ്റമെന്ന് വിശേഷിപ്പിയ്ക്കുന്നത് ശരിയല്ല. കാല്‍നൂറ്റാണ്ട് മുമ്പാണ് ആദ്യ സിനിമ പുറത്തിറങ്ങിയത്. ഇന്നും ഞാന്‍ പലയിടത്തും ചെല്ലുമ്പോഴും അഞ്ചാംഭാഗമെടുക്കണമെന്നും അതും വിജയിക്കുമെന്നാണ് പലരും പറഞ്ഞത്. പ്രേക്ഷകരാണ് സിബിഐയുടെ അഞ്ചാംഭാഗം ചെയ്യാന്‍ പ്രചോദനം നല്‍കുന്നതെന്നും മധു അഭിമുഖത്തില്‍ പറയുന്നുണ്ട്.

സംവിധായകനെന്ന നിലയില്‍ സിബിഐ സീരിസിലെ എല്ലാഭാഗങ്ങളും ഇഷ്ടമാണെങ്കിലും ഒന്നും മൂന്നും ഭാഗങ്ങളാണ് തനിയ്‌ക്കേറെ ഇഷ്ടം. മമ്മൂട്ടിയും സ്വാമിയും എല്ലാം ഉണ്ടെങ്കിലും ആ സിനിമകള്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ മാത്രമായിരുന്നു. അല്ലെങ്കില്‍ സാഗര്‍ ഏലിയാസ് ജാക്കിയുടെ ഗതി അതിനും സംഭവിയ്ക്കുമായിരുന്നു.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാം വരവിലുണ്ടായ പാളിച്ചകളെപ്പറ്റിയും അഭിമുഖത്തില്‍ മധു വിശദീകരിയ്ക്കുന്നുണ്ട്.
അടുത്ത പേജില്‍
സാഗര്‍ ഏലിയാസ് ജാക്കിയ്ക്ക് ഇനിയും റീലോഡ്?

<ul id="pagination-digg"><li class="next"><a href="/news/cbi-5th-part-is-confirmed-by-k-madhu-2-103954.html">Next »</a></li></ul>
English summary
Speaking about the sequel, director K. Madhu informed that the film is still in the scripting stage and it would hit the screens next year

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam