»   » സിബിഐ മമ്മൂട്ടി തന്നെ,മറിച്ചു കേട്ടത് ഗോസിപ്പുകള്‍

സിബിഐ മമ്മൂട്ടി തന്നെ,മറിച്ചു കേട്ടത് ഗോസിപ്പുകള്‍

Posted By:
Subscribe to Filmibeat Malayalam
mammootty
ഭരത് ചന്ദ്രന്‍ ഐപിഎസിനെങ്ങനെ സേതുരാമയ്യരാകാന്‍ കഴിയും? സേതുരാമയ്യരെ മാറ്റി നിര്‍ത്തിയാലെങ്ങനെ അന്വേഷണം പൂര്‍ണമാകും? കെ മധു, എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന സിബിഐ സീരീസിലെ നാല് ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ചുവപ്പു കുറിയും തൊട്ട് കൈകള്‍ പിന്നില്‍കെട്ടി നടക്കുന്ന സേതുരാമയ്യരായി മമ്മൂട്ടി നിറഞ്ഞു നിന്നത് കൊണ്ട് മാത്രമാണ്.

ഇതൊന്ന് മാറി ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്കെന്ന പോലെ സംവിധായകനും കഴിയില്ലെന്നതാണ് വാസ്തവം. സിബിഐ പരമ്പരയില്‍ മമ്മൂട്ടി തന്നെയാണ് നായകനെന്നും മറിച്ച് വന്നതെല്ലാം ഗോസിപ്പുകളുമാണെന്ന് വ്യക്തമാക്കി കൊണ്ട് സംവിധായകന്‍ കെ മധു രംഗത്തെത്തിയിരിക്കുകയാണ്.

സിബിഐ പരമ്പരയിലെ അഞ്ചാമത്തെ സീരീസില്‍ മമ്മൂട്ടിക്ക് പകരം സുരേഷ് ഗോപിയാണ് അഭിനയിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റിധരിക്കപ്പെട്ട വഴി നോക്കണെ. കെമധുവിന്റെ അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സീരിസിന്റെ അടുത്ത ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുന്നു എന്ന വാര്‍ത്തയും വന്നത്. ഒടുക്കം ഇത് രണ്ടും കൂട്ടി വായിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സിബിഐ സീരീസില്‍ നിന്ന് മമ്മൂട്ടി പിന്മാറി പകരം സുരേഷ് ഗോപി !

തന്റെ അടുത്ത കുറ്റാന്വേഷണ ചിത്രത്തിലെ നായകന്‍ സുരേഷ് ഗോപിയാണ്. പക്ഷേ സിബിഐ സീരീസിന്റെ അഞ്ചാമത്തെ ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകനാകുമെന്ന് കെ മധു വ്യക്തമാക്കി. സിബിഐ സീരീസില്‍ നിന്ന് മമ്മൂട്ടി വിട്ടു നില്‍ക്കുന്നു എന്ന വാര്‍ത്തയിലും വാസ്തവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും തയ്യാറായാല്‍ മമ്മൂട്ടി തന്നെയായിരിക്കും നായകനെന്നും സംവിധായന്‍ അറിയിച്ചു.

English summary
Director K Madhu said, in CBI series Mammootty is the main, not Suresh Gopi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam