»   » താര പോരാട്ടത്തിന് അരങ്ങൊരുങ്ങി, അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് പുതിയ ടീം റെഡി!

താര പോരാട്ടത്തിന് അരങ്ങൊരുങ്ങി, അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് പുതിയ ടീം റെഡി!

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് മാമാങ്കമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് (സിസിഎല്‍) കേരളവും തയാറായി. നടനും നിര്‍മാതാവുമായ രാജ്കുമാര്‍ സേതുപതിയുടെ ഉടമസ്ഥതയിലുള്ള അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് അമ്മ സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിക്കുന്നത്. ബാലയാണ് ക്യാപ്ടന്‍.

പരിക്ക് തളര്‍ത്തിയില്ല, പ്രണവ് തിരിച്ചെത്തി ആദി പൂര്‍ത്തിയായി... ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍!

നിവിന്‍ പോളിയെ അത്രയ്ക്ക് ബോധിച്ചോ? ബോബി സഞ്ജയ് ഇല്ലാത്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും നിവിന്‍?

സിസിഎല്‍ കളിക്കുന്നതിനുള്ള അമ്മ കേരള ടീമിനെ നേരത്തെ ഗോവയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് പലര്‍ക്കും ടീമില്‍ അവസരം കിട്ടിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീം ഡയറക്ടര്‍മാരായ രാജ്കുമാറിനോടും ജെയ്‌സണോടും പുതിയ ടീമിനെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്.

Amma Kerala CCL team

ഡിസംബര്‍ ഒമ്പത് മുതല്‍ 24 വരെയാണ് മത്സരം നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലായി അമ്മ കേരളയ്ക്ക് എട്ട് മത്സരങ്ങളാണുള്ളത്. കേരളത്തിലെ വേദി എതായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

2011ലായിരുന്നു സെലിബ്രിറ്റി ക്രിക്ക്റ്റ് ലീഗിന്റെ തുടക്കം. നാല് ടീമുകള്‍ മാത്രമായിരുന്നു ആദ്യ സീസണില്‍ പങ്കെടുത്തത്. 2016 വരെ ആറ് സീസണുകള്‍ പൂര്‍ത്തിയാക്കിയ സിസിഎല്ലിലെ നിലവിലെ ചാമ്പ്യന്മാര്‍ തെലുങ്കു വാര്യേര്‍സ് ആണ്. ഇക്കുറി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 2014ലെ ടൂര്‍ണമെന്റില്‍ റെണ്ണറപ്പായതായിരുന്നു അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ വലിയ നേട്ടങ്ങളില്‍ ഒന്ന്. മോഹന്‍ലാല്‍ ആയിരുന്നു ടീമിന്റെ ആദ്യത്തെ ക്യാപ്ടന്‍.

അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ 20 അംഗ ടീം:

ബാല (ക്യാപ്ടന്‍), അര്‍ജുന്‍ നന്ദകുമാര്‍, ബിനീഷ് കോടിയേരി, രാജീവ് പിള്ള, സാജു നവോദയ, മണിക്കുട്ടന്‍, വിനു മോഹന്‍, ഷഫീഖ് റഹ്മാന്‍, സുരേഷ് കെ നായര്‍, പ്രജോദ് കലാഭവന്‍, അരുണ്‍ ബെന്നി, സുമേഷ് പിഎസ്, റിയാസ് ഖാന്‍, മുന്ന, സഞ്ജു ശിവറാം, റോഷന്‍, ജീന്‍പോള്‍ ലാല്‍, പ്രശാന്ത്, വിവേക് ഗോപന്‍, സഞ്ജു സലീം.

English summary
AMMA Kerala Strickers team selection is completed for CCL.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam