»   » താരയുദ്ധം തുടങ്ങുന്നു

താരയുദ്ധം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
കൊച്ചി ഇനി പഴയ കൊച്ചിയായിരിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വെള്ളിത്തിരയിലെ താരങ്ങള്‍ കളിക്കളത്തിലേക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉദ്ഘാടനമല്‍സരത്തില്‍ ചെന്നൈ റൈനോസ് ഭോജ്പുരി ദബാംഗ്‌സിനെ നേരിടുന്നതോടെ താരങ്ങളുടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവും.

തുടര്‍ന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും ഏറ്റുമുട്ടും. ആദ്യ മത്സരത്തിനു ശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെ മൂന്നാം സീസണിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുക. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയായിരിക്കും.

കളത്തില്‍ മോഹന്‍ലാലാണ് നയിക്കുന്നതെങ്കില്‍ കളത്തിന് പുറത്ത് മമ്മൂട്ടിയാണ് നായകന്‍. ടീമുകളെ പരിചയപ്പെടുത്തുന്നത് മമ്മൂട്ടി തന്നെ. കേരള സ്‌ട്രൈക്കേഴ്‌സിന്റെ മോഹന്‍ലാല്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളുടെയും ക്യാപ്റ്റന്മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും

. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ സിസിഎല്‍ മൂന്നാം സീസണിന്റെ പതാക ഉയര്‍ത്തും. കളിക്കാരും താരങ്ങളും ടീം അംബാസിഡര്‍മാരും ഉള്‍പ്പടെ നൂറിലേറെ സിനിമാ താരങ്ങളാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തുക. ട്വന്റി-ട്വന്റി ഫോര്‍മാറ്റിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

സെലിബ്രറ്റി ക്രിക്കറ്റ് മൂന്നാം സീസണില്‍ രണ്ട് പുതിയ ടീമുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറാത്തി, ഭോജ്പുരി ടീമുകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൊത്തം എട്ടു ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിന് പോരടിക്കുന്നത്. ആദ്യ സീസണില്‍ നാലു ടീമുകളാണ് ഉണ്ടായിരുന്നത്.

മോഹന്‍ലാല്‍ നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് വമ്പന്‍ പ്രതീക്ഷകളുമായാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ കോട്ടം തീര്‍ക്കാന്‍ രാജീവ് പിള്ളയും നിവിന്‍ പോളിയും മണിക്കുട്ടനുമൊക്കെ അടങ്ങുന്ന നിരയ്ക്കാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാജീവ് പിള്ളയാണ് ഇത്തവണയും ബാറ്റിംഗിലെ പ്രതീക്ഷ. നിവിന്‍ പോളിയാകും രാജീവിനൊപ്പം ഇന്നിംഗ്‌സ് തുറക്കുക. മണിക്കുട്ടനും വിവേക് ഗോപനുമൊക്കെയാണ് ബൗളിംഗിലെ സൂപ്പര്‍ താരങ്ങള്‍. ആരാധകര്‍ക്ക് ആവേശമാകാന്‍ മോഹന്‍ലാലും പന്തുമായെത്തും.

എട്ടു ചാനലുകളിലായി എട്ടു ഭാഷകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. മലയാളത്തില്‍ ഏഷ്യാനെറ്റിലായിരിക്കും സംപ്രേഷണം. ദുബായ് ഉള്‍പ്പടെ എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

English summary
Season three of the Celebrity Cricket League (CCL) is all set kickstart on January 9 and namma ‘Karnataka Bulldozers’ team is all set for the game.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam