For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാമയ്ക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞു? ആഞ്ഞടിച്ച് താരങ്ങള്‍! സോഷ്യല്‍ മീഡയയില്‍ പൊങ്കാലയാണ്

  |

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഭാമയും സിദ്ദിഖും കൂറുമാറിയതിനെ വിമര്‍ശിച്ച് താരങ്ങളും എത്തിയിരുന്നു. രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചെത്തിയത്.

  സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു സ്ത്രീയുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ.

  എന്നാൽ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ലെന്നായിരുന്നു രേവതി കുറിച്ചത്.

  Bhama

  സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങിനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പമെന്നായിരുന്നു രമ്യ നമ്പീശന്‍ കുറിച്ചത്.

  Recommended Video

  എന്തുകൊണ്ട് ഭാമ ദിലീപിനെ തള്ളിപ്പറഞ്ഞില്ല? | Filmibeat Malayalam

  അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവർത്തകർ അവൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തിൽ ഇരകളാണെന്ന് നമുക്കറിയാം, അപ്പോഴും അത് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നു. നാലു പേർ അവരുടെ പ്രസ്താവന മാറ്റിയത് ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദീഖ്, ഭാമ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കിൽ അത് നാണക്കേടാണെന്നായിരുന്നു റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

  English summary
  Celebrities and fans comments about Bhama's statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X