»   »  ബാലഭാസ്കറിന്റെ വിയോഗത്തിൽ തകർന്ന് സുഹൃത്തുക്കൾ, പ്രിയപ്പെട്ടവന് അനുശോചനമർപ്പിച്ച് കലാലോകം

ബാലഭാസ്കറിന്റെ വിയോഗത്തിൽ തകർന്ന് സുഹൃത്തുക്കൾ, പ്രിയപ്പെട്ടവന് അനുശോചനമർപ്പിച്ച് കലാലോകം

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇനിയും മീട്ടാൻ ബാക്കിവെച്ച് ഈണങ്ങളുമായി ബാലഭാസ്കർ ലോകത്ത് നിന്ന് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്. പ്രിയ കലാകാരന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ആരാധകരും നീറുകയാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകളായി ബാലഭാസ്കറിന്റെ മാസ്മരിക സംഗീതം എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. എന്നാൽ ഒറ്റ നിമിഷം കൊണ്ട് ആ വയലിൻ നിന്ന് പൊഴിയുന്ന സംഗീതവും ആ മുഖത്ത് വിടരുന്ന ചിരിയും ഓർമയായി മാറുകയാണ്.

  വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം!! വിരലുകളില്‍ തീർത്ത മാജിക്, ബാലഭാസ്കറിന്റെ സംഗീത യാത്ര ഇങ്ങനെ..

  ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ബാലഭാസ്ക്കർ. മൂന്ന് വയസ്സിൽ വയലിൻ നെഞ്ചോട് ചേർത്ത് ബാല 40 വയസ്സുവാരെ അത് തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നു. 12 വയസ്സിൽ ആദ്യ കച്ചേരി.17 വയസ്സിൽ സംഗീത സംവിധായകൻ എന്നിങ്ങനെ ചെറുപ്പത്തിൽ തന്നെ ഉയരങ്ങൾ കീഴപ്പെടുത്തൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മകൾക്കൊപ്പം ഭാര്യയെ തനിച്ചാക്കി ബാലഭാസ്ക്കർ യാത്ര പറ‍ഞ്ഞ് പോകുമ്പോൾ നിറ കണ്ണുകളോടെ പ്രിയ സുഹൃത്ത് യാത്ര പറയുകയാണ് സിനിമ- സംഗീത ലോകം.

  ഭരതേട്ടന്റെ ഋഷ്യശൃംഗനാകാൻ ശ്രമിച്ചു!! എന്നാൽ അന്ന് സംഭവിച്ചത്... മനോജ് കെ ജയൻ പറയുന്നു

  ആ സംഗീതം മരിക്കുന്നില്ല

  ബാലഭാസ്ക്കറിന് അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. മോഹൻലാൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

  നഷ്ടപ്പെട്ടത് മഹാനായ കലാകാരനെ -ദിലീപ്

  ബാലഭാസ്കറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ ദിലീപ്. നഷ്ടമായത് ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന കലാകാരനെയെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ''വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന് ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്‌ '' - ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.

  മരണം അനീതി കാണിച്ചു

  സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്ക്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പടുത്തി നടൻ പൃഥ്വിരാജ്. മരണം വളരെ നേരത്തേ ആയെന്നും അനീതിയാണെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ എന്നും പൃഥ്വി പറഞ്ഞു.

  മരണം വിശ്വസിക്കാനാകുന്നില്ല- മഞ്ജു വാര്യർ

  ബാലഭാസ്ക്കറിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് നടി മഞ്ജു വാര്യർ. ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല ! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല- മഞ്ജു ഫേസ്ബുത്തിൽ കുറിച്ചു.

  വിയോഗം താങ്ങാവുന്നതിലും അപ്പുറം

  ബാലഭാസ്കറിന്റെ വിയോഗത്തിൽ ദുഃഖരേഖപ്പെടുത്തി പിന്നണി ഗായകൻ ജി വേണുഗോപാൽ. ''അതുല്യനായ സംഗീത പ്രതിഭ ബാലഭാസ്കർ ഇനി ഓർമ്മ. ബാലുവിന്റെ വളർച്ചയുടെ ഓരോ പടവും കണ്ടാസ്വദിച്ചിട്ടുണ്ട്. ഇനിയും ഏറെ ദൂരം താണ്ടുവാനുണ്ടായിരുന്നു. ബാലുവിനേയും കുടുംബത്തേയും കുട്ടിക്കാലം മുതൽ അറിയുമായിരുന്ന, ബാലുവിന്റെ അമ്മാമൻ ശ്രീ ബി ശശികുമാറിന്റെ ശിഷ്യനായ എനിയ്ക്ക് ഈ വിയോഗം താങ്ങാവുന്നതിൽ അധികമാണ്.അശ്രു പുഷ്പാഞ്ജലികൾ''. വേണുഗോപാൽ കുറിച്ചു.

  ഹൃദയം തകർത്തുവെന്ന് ദുൽഖർ ഹൃദയ ഭേദകമെന്ന് നിവിൻ

  ബാലഭാസ്കറിനും മകൾ തേജസ്വിനിയ്ക്കും സംഭവിച്ച ദുരന്തവാർത്ത ഹൃദയം തകർക്കുന്നു. ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനു നൽകട്ടെ. നടുക്കം വിട്ടു മാറുന്നില്ല," ദുൽഖർ സൽമാൻ പറയുന്നു. ഹൃദയ ഭേദകം എന്നാണ് നിവിൻ പോളി ബാലഭാസ്കറിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്. നിങ്ങളുടെ പുഞ്ചിരിയും മാന്തിക സംഗീതവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഞങ്ങള്‍ എപ്പേഴും നിങ്ങളെ മിസ് ചെയ്യും-, നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

  ഉപദേശങ്ങൾക്ക് നന്ദി

  നിങ്ങള്‍ എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദി ബാലു ഏട്ട. നിങ്ങള്‍ ഇനി നമ്മോടൊപ്പം ഇല്ലാ എന്നത് എനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്.. സംഗീത ലോകത്ത് നിങ്ങള്‍ ഒരു മേധാവിയായിരുന്നു, നിങ്ങളുടെ പ്രകടനങ്ങളും പുഞ്ചിരിയും എന്നും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കും-; വിനീത് ശ്രീനിവാസൻ ട്വിറ്ററിൽ കുറിച്ചു.

  അനുശോചനമറിയിച്ച കലാലോകം

  ബാലഭാസ്കറിന് അനുശോചനമറിയിച്ച് സിനിമ-സംഗീത ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. ബാല ആരായിരുന്നു എന്നത് പലരും കുറിച്ച വാക്കുകൾ നിന്ന് തന്നെ വ്യക്തമാണ്. ഇനിയും പലർക്കും സത്യത്തെ ഉൾക്കൊള്ളാൻ പോലും കഴിഞ്ഞിട്ടില്ല. ദുൽഖർ സൽമ്മാൻ, നിവിൻ പോളി, അജു വർഗീസ്, ശരത് അപ്പാനി, അപർണ്ണ ബാലമുരളി, നവ്യ നായർ സുജാത, ലാൽ ജോസ്, എം ജയചന്ദ്രൻ, വിനീത് ശ്രീനിവാസൻ , അമൃത സുരഷ് , രഞ്ജിനി ജോസ്, തുടങ്ങിയവരും അനുശോചനം അറിച്ചിട്ടുണ്ട്..

  ലക്ഷ്മിയ്ക്ക് സഹിക്കാൻ കഴിയട്ടെ

  ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സുജാത. സംഗീത ലോകത്തിന് വലിയ പ്രതിഭയെ നഷ്ടപ്പെട്ടുവെന്ന് സുജാത ഫേസ്ബുക്കില്‍ കുറിച്ചു. സംഭവിക്കുന്ന ചില കാര്യങ്ങള്‍ക്ക് ഉത്തരമുണ്ടാവില്ല. സംഗീത ലോകത്തിന് വലിയ പ്രതിഭയെ നഷ്ടപ്പെട്ടു. ബാലുവിന്റേയും മകളുടെയും വിയോഗം താങ്ങാന്‍ ലക്ഷ്മിയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുജാത ഫേസ്ബുക്കിൽ കുറിച്ചു.

  English summary
  celebrities condolences to balabhaskar

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more