Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 5 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
ഹോളിവുഡിലായാലും ബോളിവുഡിലായാലും ഗ്ലാമറിനൊപ്പം തന്നെയാണ് വിവാദങ്ങളുടെയും ഗോസിപ്പുകളുടെയും കാര്യം. എത്ര വലിയ നടനായാലും നടിയായാലും വിവാദങ്ങളിലും ഗോസിപ്പുകളിലും ഒരിക്കലെങ്കിലും അകപ്പെടാതിരിക്കാറില്ല. വിനോദമേഖലയിലെ സെലിബ്രിറ്റികളുടെയെല്ലാം കാര്യം ഇതാണ്. ചിലര്‍ വ്യക്തിപരമായ പ്രശ്നങ്ങളുടെയും പെരുമാറ്റപ്രശ്നങ്ങളുടെയും കാര്യത്തില്‍ വാര്‍ത്തകളിലിടം നേടുമ്പോള്‍ മറ്റു ചിലര്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയുമെല്ലാം ഉപോയഗത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്.
ഹോളിവുഡില്‍ ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ട്, ബോളിവുഡിന്റെ കാര്യവും മറിച്ചല്ല. ചില താരങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഗ്ലാമര്‍ നശിച്ച് തിരശീലയ്ക്ക് പിന്നിലേയ്ക്ക് പോകുമ്പോള്‍ ചിലര്‍ എല്ലാ ഉപേക്ഷിച്ച് പുത്തന്‍ വ്യക്തികളായി തിരിച്ചെത്തുന്നു. ഇതാ ബോളിവുഡിലും ഹോൡവുഡിലുമെല്ലാം മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ കുപ്രസിദ്ധരായ ചില സെലിബ്രിറ്റികള്‍.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ കുപ്രശസ്തരായ താരങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യം വരുന്ന പേര് സഞ്ജയ് ദത്തിന്റേതായിരിക്കും. അമ്മയുടെ മരണത്തിന് ശേഷമാണ് ദത്ത് മയക്കുമരുന്നുപയോഗം തുടങ്ങിയത്. 1982ല്‍ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ മയക്കുമരുന്ന് കരുതിയതിന് പിടിക്കപ്പെട്ട ദത്ത് അഞ്ച് മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട ദത്തിന് പല ചിത്രങ്ങളിലും അവസരം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കയിലെ പുനരധിവാസ ചികിത്സയ്ക്ക് ശേഷം ദത്ത് നല്ലകുട്ടിയായി തിരിച്ചെത്തി.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
മയക്കുമരുന്നിന് അടിമപ്പെടുന്നകാര്യത്തില് നടനെന്നോ നടിയെന്നോ വ്യത്യാസമില്ല. മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ വാര്‍ത്തകളിലിടം നേടിയ താരമാണ് മനീഷ കൊയ്രാള. മയക്കുമരുന്നിനൊപ്പം മദ്യപാനവും പുകവലിയുമെല്ലാം മനീഷയുടെ ഹോബികളായിരുന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മനീഷ തടിച്ചു വീര്‍ത്തതായിരുന്നു ഇതിന്റെ പരിണത ഫലം. ഇതോടെ മനീഷയുടെ കരിയറും പ്രശ്നത്തിലായി. എന്നാല്‍ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് പുത്തന്‍ വ്യക്തിയായി മാറിയ മനീഷ ആന്റി-ഡ്രഗ് പരിപാടികളിലെ സജീവസാന്നിധ്യമായി മാറി.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
പ്യാര് തുനേ ക്യാ കിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫര്‍ദീന്‍ ഖാന് 2001 മെയ് 5ന് ഒരാളില്‍ നിന്നും കൊക്കൈന്‍ വാങ്ങുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. പിന്നീട് പലവട്ടം മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ വന്നുപോയ ഫര്‍ദീന്‍ ഒടുക്കം ഡി-അഡിക്ഷന് ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
അയേണ്‍ മാനായാണ് പേരെടുത്തതെങ്കിലും റോബര്‍ട്ടും മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ പലവട്ടം പിടിക്കപ്പെട്ടിട്ടുണ്ട്. ഈ സ്വഭാവം കാരണം പല ചിത്രങ്ങളും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. പലവട്ടം ഡി-അഡിക്ഷന് സെന്ററുകളില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ ക്ലീന്‍ ആണ്.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
അമേരിക്കയിലെ ചാനല്‍ രംഗത്തെ അതിപ്രശസ്തയാണ് ഓപ്ര വിന്‍ഫ്രേ. യൗവ്വനകാലത്താണ് ഓപ്ര മയക്കുമരുന്നിന് അടിമയായത്. തന്റെ കാമുകനൊപ്പമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്ന് പിന്നീട് ഓപ്ര വെളിപ്പെടുത്തിയിരുന്നു.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
ഒരുകാലത്ത് ഹോളിവുഡിന്റെ താരസുന്ദരി ആഞ്ജലീനയും മയക്കുമരുന്നിന് അടിമയായിരുന്നു. കൊക്കൈന്‍, എക്സ്റ്റസി, ഹെറോയിന്‍ ഇവയെല്ലാം താന്‍ ഉപയോഗിച്ചിരുന്നുവെന്ന് ഒരിക്കല്‍ ജോളി വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ കുഞ്ഞിനെ ദത്തെടുത്തശേഷമാണ് ജോളി ചീത്തശീലങ്ങള്‍ നിര്‍ത്തിയത്. കുട്ടികള്‍ക്കുവേണ്ടിയാണ് താന്‍ ക്ലീന്‍ ആയതെന്നാണ് ജോളി എന്നും പറയുന്നത്.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
മയക്കുമരുന്ന് ഉപോഗത്തിന്റെ പേരില്‍ കുപ്രശസ്തയായ ഹോളിവുഡ് താരമാണ് ലിന്‍ഡ്സെ ലോഹന്. പലവട്ടം കോടതികള്‍ കയരിയിറങ്ങേണ്ടിവന്നിട്ടുണ്ട് മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ ലിന്‍ഡ്സേയ്ക്ക്. ഒടുവില്‍ കോടതി താരത്തെ 90ദിവസം റീഹാബിലിറ്റേഷന്‍ സെന്ററില്‍ അടച്ചിടാന്‍ നിര്ദ്ദേസിച്ചതോടെയാണ് ലിന്‍ഡ്സേ നന്നായത്.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
അവഞ്ചര്‍ താരം സാമുവല്‍ എല്‍ ജാക്സണും മയക്കുമരുന്നിന് അടിമപ്പെട്ടുപോയ താരമായിരുന്നു. പലവട്ടം ഹെറോയിന്‍ ഓവര്‍ഡോസ് കാരണം സാമുവിന്റെ ജീവന് ഭീഷണിയിലായിപ്പോയിട്ടുണ്ട്. സാമുവലും കുടുംബത്തിന്റെ പിന്തുണയോടെ ചികിത്സ നേടി നല്ല ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ താരമാണ്.

സെലിബ്രിറ്റികളിലെ ഡ്രഗ് അഡിക്ട്സ്
വളരെ കടുപ്പമേറിയ കുട്ടിക്കാലമായിരുന്ന ഡ്ര്യൂ ബാരിമോറിന്റേത്. ഒന്‍പതാം വയസിലാണ് ഡ്ര്യൂ ആദ്യമായി മദ്യപിച്ചത്. പന്ത്രണ്ടാം വയസില്‍ കൊക്കൈനും പരീക്ഷിച്ചു. പതിനാലാമത്തെ വയസാകുമ്പോഴേയ്ക്കും രണ്ടുവട്ടം ഡ്ര്യൂവിനെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിച്ചിരുന്നു. പിന്നീട് പേരെടുത്ത താരമായതോടെ ഡ്ര്യൂവും ക്ലീനായി.
സഞ്ജയ് ദത്ത്
ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ കുപ്രശസ്തരായ താരങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യം വരുന്ന പേര് സഞ്ജയ് ദത്തിന്റേതായിരിക്കും. അമ്മയുടെ മരണത്തിന് ശേഷമാണ് ദത്ത് മയക്കുമരുന്നുപയോഗം തുടങ്ങിയത്. 1982ല്‍ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ മയക്കുമരുന്ന് കരുതിയതിന് പിടിക്കപ്പെട്ട ദത്ത് അഞ്ച് മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട ദത്തിന് പല ചിത്രങ്ങളിലും അവസരം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കയിലെ പുനരധിവാസ ചികിത്സയ്ക്ക് ശേഷം ദത്ത് നല്ലകുട്ടിയായി തിരിച്ചെത്തി.
മനീഷ കൊയ്രാള
മയക്കുമരുന്നിന് അടിമപ്പെടുന്നകാര്യത്തില് നടനെന്നോ നടിയെന്നോ വ്യത്യാസമില്ല. മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ വാര്‍ത്തകളിലിടം നേടിയ താരമാണ് മനീഷ കൊയ്രാള. മയക്കുമരുന്നിനൊപ്പം മദ്യപാനവും പുകവലിയുമെല്ലാം മനീഷയുടെ ഹോബികളായിരുന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മനീഷ തടിച്ചു വീര്‍ത്തതായിരുന്നു ഇതിന്റെ പരിണത ഫലം. ഇതോടെ മനീഷയുടെ കരിയറും പ്രശ്നത്തിലായി. എന്നാല്‍ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് പുത്തന്‍ വ്യക്തിയായി മാറിയ മനീഷ ആന്റി-ഡ്രഗ് പരിപാടികളിലെ സജീവസാന്നിധ്യമായി മാറി.
ഫര്‍ദീന്‍ ഖാന്
പ്യാര് തുനേ ക്യാ കിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫര്‍ദീന്‍ ഖാന് 2001 മെയ് 5ന് ഒരാളില്‍ നിന്നും കൊക്കൈന്‍ വാങ്ങുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. പിന്നീട് പലവട്ടം മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ വന്നുപോയ ഫര്‍ദീന്‍ ഒടുക്കം ഡി-അഡിക്ഷന് ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു.
റോബര്‍ട്ട് ഡൗണി ജൂനിയര്‍
അയേണ്‍ മാനായാണ് പേരെടുത്തതെങ്കിലും റോബര്‍ട്ടും മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ പലവട്ടം പിടിക്കപ്പെട്ടിട്ടുണ്ട്. ഈ സ്വഭാവം കാരണം പല ചിത്രങ്ങളും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. പലവട്ടം ഡി-അഡിക്ഷന് സെന്ററുകളില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ ക്ലീന്‍ ആണ്.
ഓപ്ര വിന്റഫ്രേ
അമേരിക്കയിലെ ചാനല്‍ രംഗത്തെ അതിപ്രശസ്തയാണ് ഓപ്ര വിന്‍ഫ്രേ. യൗവ്വനകാലത്താണ് ഓപ്ര മയക്കുമരുന്നിന് അടിമയായത്. തന്റെ കാമുകനൊപ്പമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്ന് പിന്നീട് ഓപ്ര വെളിപ്പെടുത്തിയിരുന്നു.
ആഞ്ജലീന ജോളി
ഒരുകാലത്ത് ഹോളിവുഡിന്റെ താരസുന്ദരി ആഞ്ജലീനയും മയക്കുമരുന്നിന് അടിമയായിരുന്നു. കൊക്കൈന്‍, എക്സ്റ്റസി, ഹെറോയിന്‍ ഇവയെല്ലാം താന്‍ ഉപയോഗിച്ചിരുന്നുവെന്ന് ഒരിക്കല്‍ ജോളി വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ കുഞ്ഞിനെ ദത്തെടുത്തശേഷമാണ് ജോളി ചീത്തശീലങ്ങള്‍ നിര്‍ത്തിയത്. കുട്ടികള്‍ക്കുവേണ്ടിയാണ് താന്‍ ക്ലീന്‍ ആയതെന്നാണ് ജോളി എന്നും പറയുന്നത്.
ലിന്‍ഡ്സെ ലോഹന്
മയക്കുമരുന്ന് ഉപോഗത്തിന്റെ പേരില്‍ കുപ്രശസ്തയായ ഹോളിവുഡ് താരമാണ് ലിന്‍ഡ്സെ ലോഹന്. പലവട്ടം കോടതികള്‍ കയരിയിറങ്ങേണ്ടിവന്നിട്ടുണ്ട് മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ ലിന്‍ഡ്സേയ്ക്ക്. ഒടുവില്‍ കോടതി താരത്തെ 90ദിവസം റീഹാബിലിറ്റേഷന്‍ സെന്ററില്‍ അടച്ചിടാന്‍ നിര്ദ്ദേസിച്ചതോടെയാണ് ലിന്‍ഡ്സേ നന്നായത്.
സാമുവല്‍ എല്‍ ജാക്സണ്
അവഞ്ചര്‍ താരം സാമുവല്‍ എല്‍ ജാക്സണും മയക്കുമരുന്നിന് അടിമപ്പെട്ടുപോയ താരമായിരുന്നു. പലവട്ടം ഹെറോയിന്‍ ഓവര്‍ഡോസ് കാരണം സാമുവിന്റെ ജീവന് ഭീഷണിയിലായിപ്പോയിട്ടുണ്ട്. സാമുവലും കുടുംബത്തിന്റെ പിന്തുണയോടെ ചികിത്സ നേടി നല്ല ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ താരമാണ്.
ഡ്രൂ ബാരിമോര്‍