»   » ദേശീയ ഗാനവിവാദത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം അറിയാം

ദേശീയ ഗാനവിവാദത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം അറിയാം

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ പ്രദര്‍ശനത്തിന് മുന്‍പായി രാജ്യത്തെ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നിട്ട് അധികം നാളുകളായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഴുവന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചിരുന്നു.

ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത സംഭവം വരെ സമീപ കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പ്രമുഖ താരങ്ങളടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തിയിരുന്നു. വിഷയത്തെക്കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പ്രതികരിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

വിവാദമുണ്ടാക്കിയത് ശരിയായില്ല

തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ വിവാദമുണ്ടാക്കിയത് ശരിയായില്ലെന്നാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പറയുന്നത്.

ദേശീയ ഗാനം എതിര്‍ക്കപ്പെടേണ്ടതാണോ?

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സിനിമയ്ക്ക് ലഭിക്കുന്ന ആദരവ് കൂടിയാണെന്നാണ് ലാലേട്ടന്‍ പറയുന്നത്.

മോഹന്‍ലാല്‍ ബ്ലോഗെഴുത്ത് നിര്‍ത്തിയോ ?

സമകാലിക പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി അഭിപ്രായമുള്ള മോഹന്‍ലാല്‍ അതൊക്കെ പ്രകടിപ്പിക്കുന്നത് സ്വന്തം ബ്ലോഗിലൂടെയാണ്. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളാണ് ബ്ലോഗിലൂടെ ആരാധകര്‍ക്ക് ലഭിക്കുന്നത്.

കുടുംബവുമൊത്ത് വിദേശ യാത്രയിലാണ്

കുടുംബവുമായുള്ള വിദേശ യാത്രയുടെ തിരക്കിലാണ് താനെന്നും ഇടവേളയ്ക്ക് ശേഷം ബ്ലോഗെഴുത്ത് തുടരുമെന്നുമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ളത്.

English summary
Finally superstar Mohanlal talks about the Supreme Court order to play the National Anthem before screening in all theaters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X