»   » നഗ്നതയും, ലൈംഗികതയും അശ്ലീലമല്ല; കാ ബോഡിസ്‌കേപ്സ് എന്ന മലയാള സിനിമയ്ക്ക് പ്രദര്‍ശനാനുമതി

നഗ്നതയും, ലൈംഗികതയും അശ്ലീലമല്ല; കാ ബോഡിസ്‌കേപ്സ് എന്ന മലയാള സിനിമയ്ക്ക് പ്രദര്‍ശനാനുമതി

By: Rohini
Subscribe to Filmibeat Malayalam

സെന്‍സര്‍ ബോര്‍ഡ് വിലക്കിയ കാ ബോഡിസ്‌കേപ്സ് എന്ന മലയാള സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചു. അമിതമായ ലൈംഗികതയും അശ്ലീലതയും കാരണം സെന്‍സര്‍ബോര്‍ഡ് ബാന്‍ ചെയ്ത ചിത്രത്തിന് ഹൈക്കോടതി ഗ്രീന്‍ സിഗ്നല്‍ കാണിക്കുകയായിരുന്നു.

സെന്‍സര്‍ബോര്‍ഡ് കടമ്പ കടന്നു; മലയാളത്തിലെ ആദ്യ നഗ്ന ചിത്രം തിയേറ്ററുകളിലേക്ക്

സിനിമയുടെ നിരോധനം നീക്കി ഒരുമാസത്തിനകം ചിത്രം തിയറ്ററിലെത്തിക്കാന്‍ വേണ്ട നിയമതടസങ്ങള്‍ നീക്കണമെന്നുമായിരുന്നു ജസ്റ്റിസ് പി സുരേഷ് കുമാറിന്റെ വിധി.

ജയന്‍ ചെറിയാന്‍ ചിത്രം

പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാ ബോഡിസ്‌കേപ്സ്.

സെന്‍സര്‍ ബോര്‍ഡ് ന്യായം

സ്വവര്‍ഗ്ഗ ലൈംഗികത, സ്ത്രീ സ്വയംഭോഗം, സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം ഇവ തുറന്നു കാട്ടുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും കൊണ്ട് നിറഞ്ഞതിനാലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

പൗരന്റെ അവകാശം

എന്നാല്‍ ആശയപ്രകാശനത്തിനുള്ള മാധ്യമം കൂടിയാണ് സിനിമയെന്നും ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെട്ടതാണ് ഇതെന്നും ഹൈക്കോടതി പറഞ്ഞു.

കലയിലും സാഹിത്യത്തിലും

സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്നതയും ചിത്രീകരിക്കുന്നത് അശ്ലീലമായി കാണാന്‍ കഴിയില്ല. മൈക്കല്‍ ആഞ്ചലോ ചിത്രങ്ങളില്‍ പുണ്യാളന്മാരെയും മാലാഖമാരെയും വസ്ത്രം ധരിപ്പിച്ച ശേഷമേ പ്രദര്‍ശിപ്പിക്കാവൂ എന്നു പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കാ ബോഡിസ്‌കേപ്സ്

ചുംബന സമരം, നില്‍പ്പ് സമരം സ്ത്രീകള്‍ ജോലിസ്ഥലങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ പ്രമേയമാക്കിയാണ് കാ ബോഡിസ്‌കേപ്സ് ഒരുക്കിയിരിയ്ക്കുന്നത്. നിലമ്പൂര്‍ അയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് ഉള്ളൂര്‍, അരുന്ധതി, സരിത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ടീസര്‍ കാണാം

കാ ബോഡിസ്‌കേപ്സിന്റെ 1 മിനിട്ട് 38 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കാണൂ

English summary
Censor board banned movie Ka Bodyscape to hit theatres
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam