»   » 'മന്‍ കീ ബാത്' മോദിക്ക് മാത്രമുള്ളതാണ്, സിനിമയിലെ പ്രയോഗം മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

'മന്‍ കീ ബാത്' മോദിക്ക് മാത്രമുള്ളതാണ്, സിനിമയിലെ പ്രയോഗം മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

മോദിയുടെ പരിപാടിയായ 'മന്‍ കീ ബാത്' എന്ന പദം സിനിമയില്‍ ഉപയോഗിച്ചതിനാല്‍ ആ വാചകം അതില്‍ നിന്നും മാറ്റണമെന്ന്‌ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.

'സമീര്‍' എന്ന സിനിമയിലാണ് മന്‍ കീ ബാത് എന്ന വാചകം ഉപയോഗിച്ച ഡയലോഗുള്ളത്. ' ഏക് മന്‍ കീ ബാത് കഹും' എന്നാണ് സിനിമയിലുണ്ടായിരുന്ന വാചകം.

mann-ki-baat-narendra-modi

'മന്‍ കീ ബാത്' പ്രധാനമന്ത്രി ജനങ്ങളുമായി റേഡിയോയിലുടെ സംസാരിക്കുന്ന പരിപാടിയുടെ പേരാണെന്നും അതിനാല്‍ സിനിമയില്‍ നിന്നും ആ ഡയലോഗ് മാറ്റണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.

ദക്‌സിന്‍ ചൗറയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 'മന്‍ കീ ബാത്' എന്ന വാക്കിന് കോപ്പി റൈറ്റ് ഉള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

English summary
The cut of Mann Ki Baat is obviously not because of it being obscene or anything but because it is the title of Prime Minister Narendra Modi's monthly radio programme to the nation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam