»   » എ പടം എന്ന് ആക്ഷേപം, മമ്മൂട്ടിയുടെ പുത്തന്‍ പണം കാണാന്‍ കുട്ടികളെ അനുവദിയ്ക്കുന്നില്ല

എ പടം എന്ന് ആക്ഷേപം, മമ്മൂട്ടിയുടെ പുത്തന്‍ പണം കാണാന്‍ കുട്ടികളെ അനുവദിയ്ക്കുന്നില്ല

Posted By: Rohini
Subscribe to Filmibeat Malayalam

സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക ഇപ്പോള്‍ എവിടെയൊക്കെയാണ് വയ്ക്കുന്നത് എന്നതിന് യാതൊരു പരിധിയും ഇല്ലാതെ വന്നിരിയ്ക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്ക്ക് ഇരയായി. ഒടുവിലത്തെ ഇരയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍ പണം.

പുത്തന്‍പണം താഴേക്ക്, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ തിരിച്ചടി!!! കണക്ക് കൂട്ടലുകള്‍ തെറ്റുന്നു???


മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ഈ വിഷത്തെ ചൊല്ലി പല തിയേറ്ററുകളിലും അടിപിടികള്‍ നടക്കുന്നകായി റിപ്പോര്‍ട്ടുകള്‍.


തിയേറ്ററുകളുടെ പെരുമാറ്റം

പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളെ സിനിമ കാണാന്‍ അനുവദിയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനമ്മമാരോടൊപ്പം വരുന്ന കുട്ടികളെ പോലും സിനിമ കാണാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നു എന്നാണ് വാര്‍ത്തകള്‍.


പ്രശ്‌നം വഷളാകുന്നു

ഇതേ ചൊല്ലി പല തിയേറ്ററുകളും സംഘര്‍ഷഭരിതമായി. എന്തിന് മമ്മൂട്ടി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നതിനെ ചൊല്ലി മമ്മൂട്ടി ഫാന്‍സും രംഗത്തെത്തിയതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.


ടിക്കറ്റ് ബുക്ക് ചെയ്തവര്‍

ഈ പ്രശ്‌നത്തെ ചൊല്ലി ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ വേണ്ടി തിയേറ്ററിലെത്തുമ്പോഴാണ് പ്രശ്‌നമറിയുന്നത്. പൈസയും പോയി സിനിമയും ഇല്ല എന്ന അവസ്ഥയാണ്.


കലക്ഷനെ ബാധിയ്ക്കുന്നു

ഈ പ്രശ്‌നം ചിത്രത്തിന്റെ കലക്ഷനെ ഭീകരമായി ബാധിയ്ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരെ സിനിമയില്‍ നിന്ന് അകറ്റുന്നു. വാരാന്ത്യങ്ങളില്‍ സാധാരണ ഗതിയില്‍ തിയറ്ററിലേക്ക് ആളുകള്‍ ധാരാളമായി എത്തുന്ന ഒരു പ്രവണത സാധാരണയായി കാണാറുണ്ട്. എന്നാല്‍ റിലീസ് ചെയ്ത അഞ്ചാം ദിവസം ഞായറാഴ്ച 54.64 ആയിരുന്നു തിയറ്ററുകളിലെ ജനസാന്നിദ്ധ്യം.
English summary
Mammootty Ranjith starrer film Puthan Panam hit the theatresrecently the film was certified wiht an A certificate by the censor board. Due to the A certificate the theatre authorities are refusing to admit children under the age of 18 years and hence families who came to eatch the film with children had to return.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam