twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തില്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യമില്ലെന്ന് നിര്‍മ്മാതാവ്

    By Sruthi K M
    |

    പ്രേമം ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പിടിയിലായതോടെ സെന്‍സര്‍ ബോര്‍ഡിനു നേരെ സിനിമാപ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത് നിര്‍മ്മാതാവ് ഷിബു ജി സുശീലനാണ്.

    സെവന്‍ത് ഡേ സിനിമയുടെ നിര്‍മ്മാതാവ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സെന്‍സറിംഗിനായി നല്‍കുന്ന സിനിമകളില്‍ 80 ശതമാനവും ലീക്കാകുകയാണ്. സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിനുപിന്നില്‍.

    censorboard

    സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം സത്യത്തില്‍ ഉണ്ടോയെന്നാണ് ഷിബു ചോദിക്കുന്നത്. പണം കൊടുത്തും, വാഹനസൗകര്യം ഏര്‍പ്പെടുത്തി കൊടുത്തും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍ മാത്രം സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്തിനാണെന്ന് ഷിബു ചോദിക്കുന്നു.

    ഇങ്ങനെയൊക്കെ ചെയ്തിട്ടും കോടികള്‍ മുടക്കിയെടുക്കുന്ന പടങ്ങള്‍ ഇത്തരക്കാര്‍ മോഷ്ടിക്കുന്നു. കഴുകന്മാരായ ഇവര്‍ക്ക് മുന്നില്‍ സിനിമ പ്രദശിപ്പിക്കേണ്ട ആവശ്യമില്ല. ഫിലിം ഫെസ്റ്റിവലിലും മറ്റും സിനിമകള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

    facebook

    എന്നാല്‍ തിയേറ്റര്‍ റിലീസിന് മുന്‍പ് മാത്രം എന്തിനാണ് സെന്‍സറിംഗെന്നും നിര്‍മ്മാതാവ് ചോദിക്കുന്നു. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും സമരം നടത്തുന്ന സിനിമാ അസോസിയേഷനുകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ഷിബു ആവശ്യപ്പെടുന്നു.

    English summary
    the movies sent to censor board for censoring are being stolen by censor board staff, said seventh day movie producer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X