»   » എ പടങ്ങള്‍ ടിവിയില്‍ വേണ്ട

എ പടങ്ങള്‍ ടിവിയില്‍ വേണ്ട

Posted By:
Subscribe to Filmibeat Malayalam

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ തീരുമാനം കേട്ട് ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. അഡള്‍ട്ട്‌സ് (എ) സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ചിത്രങ്ങള്‍ ടെലിവിഷനിലൂടെ പ്രദര്‍ശിപ്പിയ്‌ക്കേണ്ടെന്ന കടുത്ത തീരുമാനമാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിയ്ക്കാത്ത സ്ഥിയാണ് ഇതോടെ സംജാതമാവുക.. നിലവില്‍ ആവശ്യമായ രംഗങ്ങള്‍ മുറിച്ചുമാറ്റി രാത്രി 11 മണിയ്ക്ക് പ്രദര്‍ശിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.

ബോളിവുഡ്- കോളിവുഡ് സിനിമാവിപണിയ്ക്ക് ഏറെ ആഘാതമാവുന്ന തീരുമാനമാണിത്. ബോളിവുഡില്‍ 40 ശതമാനവും കോളിവുഡില്‍ 20 ശതമാനവും വരുമാനം ലഭിയ്ക്കുന്നത് സാറ്റലൈറ്റ് വില്‍പനയിലൂടെയാണ്.

അമീര്‍ ഖാന്റെ ഡെല്ലി ബെല്ലി, ഗ്യാങ്‌സ് ഓഫ് വസേപൂര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങളാണ്. തമിഴില്‍ ബില്ല രണ്ടിനും എ സര്‍ട്ടിഫിക്കറ്റാണ്. ഏതാണ്ട് ഒരു കൊല്ലം മുമ്പ് 6.5 കോടി രൂപ നല്‍കി സണ്‍ ടിവിയാണ് ബില്ല 2ന്റെ അവകാശം സ്വന്തമാക്കിയത്. പുതിയ ചട്ടം നിലവില്‍ വന്നതോടെ ഈ സിനിമകളുടെ ടിവി പ്രദര്‍ശനം അവതാളത്തിലായിരിക്കുകയാണ്.

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകളോട് ഇനി ചാനലുകള്‍ മുഖംതിരിയ്ക്കുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടാവുകയെന്ന് പറയപ്പെടുന്നു.

English summary
The Indian film industry is stunned and outraged over the Central Board for Film Certification (CBFC) decision banning ‘A’ certificate films from being telecast on television!,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam