For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേമാരിയില്‍ മുങ്ങി താരങ്ങളും! സഹായവുമായി ചാലക്കുടിക്കാരന്‍ ചങ്ങാതിയും കൂട്ടരും, പോരാട്ടവുമായി കേരളം

  |

  കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ എറണാകുളം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങള്‍ കൂടി പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ വലിയ രീതിയില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു. പലരും വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്.

  പ്രണവ് മോഹന്‍ലാലിന്റെ പ്രണയം റേച്ചല്‍ ഡേവിഡുമായി? ഇരുപത്തിയൊന്നാം നൂറ്റാണ്ട് അതിശയിപ്പിക്കും

  പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം പ്രാപിച്ചു. കൊച്ചിയില്‍ വെള്ളം കയറിയതോടെ നടി മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ താരങ്ങള്‍ പലരും ആളുകള്‍ക്ക് സാഹയവുമായി എത്തിയിരുന്നു. ടൊവിനോ തന്റെ വീട്ടിലേക്ക് ആളുകളെ താമസിപ്പിക്കാമെന്ന കാര്യം ഉറപ്പ് നല്‍കിയിരിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ അണിയറ പ്രവര്‍ത്തകരും രക്ഷപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

  നടി മല്ലിക സുകുമാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി! പ്രളയക്കെടുതി പൃഥ്വിരാജിന്റെ വീടും വെള്ളത്തില്‍

  വിനയന്‍ പറയുന്നതിങ്ങനെ..

  വിനയന്‍ പറയുന്നതിങ്ങനെ..

  ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വര്‍ക്കുകള്‍ നിര്‍ത്തി വെച്ച് അണിയറ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുകയാണ്. വിയന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിനയന്റെ വാക്കുകളിലേക്ക്... 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഫൈനല്‍ പോസ്റ്റ് പ്രൊഡക്ഷല്‍ ജോലികള്‍ നിര്‍ത്തിവച്ച് എല്ലാവരും തങ്ങളാല്‍ കഴിയുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ തീരുമാനിച്ചു. സമാനതകളില്ലാത്ത ഈ മഹാപ്രളയവും മഴക്കെടുതിയും വരുത്തിവച്ച ദുരന്തത്തേ നേരിടുവാന്‍ കേരളത്തിലെ മുഴുവന്‍ ജനതയും ഒരുപോലെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ദുരന്ത നിവാരണസേനയും പട്ടാളവും ഒക്കെ ഉണ്ടെങ്കിലും തദ്ദേശവാസികളുടെ പ്രവര്‍ത്തനവും സഹായവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു'.

  പൊരുതി ജയിക്കാന്‍ നമുക്കാവും

  സാമ്പത്തികമായി തങ്ങളാല്‍ കഴിയുന്ന പരമാവധി സഹായം ചെയ്യുന്നതിനോടൊപ്പം തന്നെ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരേ രക്ഷിക്കാന്‍ നേരിട്ടും.. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാളന്റിയര്‍മാരെ വിവരമറിയിച്ചും.. ഒക്കെ.. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ നമ്മളോരോരുത്തരും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഈ മഹാ ദുരന്തത്തിനെതിരേ പൊരുതി ജയിക്കാന്‍ നമുക്കാവും എന്നാണെന്റെ വിശ്വാസം.. അടിക്കടി ഉണ്ടാകുന്ന ഭൂമികുലുക്കത്തില്‍ തളരാതെ തന്റെ ജീവീതത്തിനും രാജ്യനിര്‍മ്മിതിക്കും വേണ്ടി പൊരുതി ജയിക്കുന്ന ജപ്പാന്‍ കാരുടെ മനോവീര്യം ഇവിടെ സ്മരണീയമാണ്.

  ടൊവിനോയുടെ പോസ്റ്റ്

  ദുരിതക്കയത്തില്‍ കുടുങ്ങി പോയവര്‍ക്ക് ആശ്വാസമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ ടൊവിനോ തോമസും രംഗത്തുണ്ട്. ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലാണെന്നും ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ലെന്നുള്ള പ്രശ്നം മാത്രമേ ഇപ്പോഴുള്ളു. തൊട്ടടുടത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാമമെന്ന് ടൊവിനോ വ്യക്തമാക്കിയിരിക്കുകയാണ്. കഴിയുംവിധം സഹായിക്കുമെന്നും പരമാവധി പേര്‍ക്ക് ഇവിടെ തമാസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ആരും ഇത് ദുരുപയോഗം ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞിരിക്കുകയാണ്.

   ജയറാം കുടുങ്ങി കിടക്കുന്നു..

  ജയറാം കുടുങ്ങി കിടക്കുന്നു..

  നടി മല്ലിക സുകുമാരനെ കൊച്ചിയിലെ വീട്ടില്‍ നിന്നും സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. ഒരു ചെമ്പില്‍ ഇരുത്തിയാണ് അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നത്. നടന്‍ ജയറാം കനത്ത മഴയെ തുടര്‍ന്ന് പാലക്കാട്ട് കുടുങ്ങി കിടക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്റെ പ്രദേശത്ത് വെള്ളം കയറിയ വീഡിയോയുമായി നടന്‍ ജോജു ജോര്‍ജും രംഗത്തെത്തിയിരുന്നു.

  കേരളത്തില്‍ അടിയന്തര സഹായം ആവശ്യം വരുന്നവര്‍ 1077 എന്ന ട്രോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കേണ്ടതാണ്. സ്ഥലത്തെ STD കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍.

  English summary
  Chalakudikaran changathi, team ready to rescue for Kerala flood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X