»   »  പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

Posted By:
Subscribe to Filmibeat Malayalam

കെഎല്‍10 പത്ത് എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയ ചാന്ദ്‌നി ശ്രീധറിന്റെ അടുത്ത ചിത്രം പൃഥ്വിരാജിനൊപ്പമാണ്. ജിജു ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയായിട്ടാണ് ചാന്ദ്‌നി അഭിനയിക്കുന്നത്.

ചിത്രത്തില്‍ കോട്ടയം ഭാഷയാണ് ചാന്ദ്‌നി സംസാരിക്കുന്നത്. വളരെ കൗതുകമായി പല വാക്കുകളും എന്ന് ചാന്ദ്‌നി പറയുന്നു. അവിടെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ അച്ചാച്ച എന്നാണത്രെ വിളിയ്ക്കുന്നത്. പൃഥ്വിയെ അച്ചാച്ചാ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിനും ആദ്യം അത് മനസ്സിലായില്ലെന്ന് ചാന്ദ്‌നി പറയുന്നു.

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

മുഹ്‌സിന്‍ പെരാരി എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ കെഎല്‍ 10 പത്ത് എന്ന ചിത്രത്തില്‍ ബോള്‍ഡായ മുസ്ലീം പെണ്‍കുട്ടിയെയാണ് ചാന്ദ്‌നി അവതരിപ്പിച്ചത്. ഇരട്ടവേഷമായിരുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായെത്തിയത്

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

അമല എന്ന കഥാപാത്രത്തെയാണ് ജിജു ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തില്‍ ചാന്ദ്‌നി അവതരിപ്പിയ്ക്കുന്നത്. ഒരു സാധാരണക്കാരിയുടെ വേഷമാണ്. പ്രസ്സില്‍ ജോലി ചെയ്യുന്ന അമല കോട്ടയം സ്ലാങിലാണ് സംസാരിക്കുന്നത്

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

ഡിഷ് ടിവി ഓപ്പറേറ്ററായ അനില്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പുതുമോഡികളായ ഭാര്യാ ഭര്‍ത്താക്കന്മാരാണ് അനിലും അമലയും

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

കോട്ടയത്ത് ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ അച്ചാച്ചാ എന്നാണത്രെ വിളിയ്ക്കുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എന്തോ സ്‌പെല്ലിങ് മിസ്റ്റേക്ക് പറ്റിയതാവും എന്ന് കരുതി ചാന്ദ്‌നി സംവിധായകനോട് കാര്യം അന്വേഷിച്ചത്രെ. അച്ചായന്‍ എന്ന വിളി കേട്ടിട്ടുണ്ട്. അച്ചാച്ചന്‍ എന്ന് ആദ്യമായിട്ടാണ്. പക്ഷെ അത് കോട്ടയത്തുകാരുടെ രീതിയാണെന്നും തന്റെ ഭാര്യ അങ്ങനെയാണ് വിളിക്കുന്നതെന്നും സംവിധായരന്‍ വ്യക്തമാക്കി

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

ആദ്യ സീനില്‍ പൃഥ്വിയെ അച്ചാച്ചാ എന്ന വിളിച്ചപ്പോള്‍ നടന്‍ വിളികേട്ടില്ലത്രെ. ഷോട്ട് കഴിഞ്ഞ ഉടനെ പൃഥ്വി വന്ന് ചോദിച്ചു, 'താനെന്താ എന്നെ വിളിച്ചതെന്ന്'. ഇക്കാര്യം പൃഥ്വിയോടും ക്രൂ പറഞ്ഞിരുന്നില്ലത്രെ. പിന്നെ പറഞ്ഞപ്പോള്‍ പൃഥ്വിയ്ക്കും അത് പുതിയ അറിവായിരുന്നു എന്ന് ചാന്ദ്‌നി പറയുന്നു

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചാന്ദ്‌നി. പൃഥ്വിയുടെ പെരുമാറ്റത്തെ കുറിച്ച് പലരും പല തരത്തിലും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വളരെ ഫ്രണ്ട്‌ലി പേഴ്‌സണാണെന്നും ചാന്ദ്‌നി പറഞ്ഞു.

പൃഥ്വിയെ ചാന്ദ്‌നി അച്ചാച്ചാ എന്ന് വിളിച്ചു; സംഭവം എന്താണെന്ന് അറിയണോ...?

ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്നത് ചെമ്പന്‍ വിനോദാണ്. ഡാര്‍വിന്‍ എന്ന ചെമ്പന്‍ വിനോദ് അനിലിന്റെ ജീവിതത്തിലെത്തുമ്പോഴുള്ള മാറ്റങ്ങളാണ് ഡാര്‍വിന്റെ പരിണാമം

English summary
In KL10 Pathu, Chandini Sreedharan was seen as a modern day, bold Muslim girl. In complete contrast to her previous character, the actress embraces a demure, naadan role in Darwinte Parinamam in which she plays Prithviraj's wife.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam