For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  |

  മലയാള ടെലിവിഷന്‍ നടി രശ്മി ജയഗോപാലിന്റെ വേര്‍പാടുണ്ടാക്കിയ വേദന പങ്കുവെക്കുകയാണ് സ്വന്തം സുജാത സീരിയലിലെ താരങ്ങള്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് സ്വന്തം സുജാത. ചന്ദ്ര ലക്ഷ്മണും കിഷോര്‍ സത്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയിലെ അമ്മ വേഷം അവതരിപ്പിച്ചിരുന്ന നടിയാണ് രശ്മി ജയഗോപാല്‍.

  സാറാമ്മ എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ രശ്മിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടുണ്ടായ വേര്‍പാട് ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് കിഷോര്‍ സത്യയും ചന്ദ്രയുമടക്കമുള്ളവര്‍ പറയുന്നത്. കേവലം ഒരാഴ്ച മുന്‍പ് അസുഖബാധിതയാണെന്ന് അറിഞ്ഞ നടി പെട്ടെന്ന് നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് താരങ്ങള്‍.

  രശ്മിയെ കുറിച്ച് കിഷോര്‍ സത്യ പറയുന്നതിങ്ങനെയാണ്... 'രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല. സ്വന്തം സുജാതയിലെ 'സാറാമ്മ' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല.. സാറാമ്മ പോയി... രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.

  Also Read: '​ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'

  പക്ഷെ, രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍... ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍... പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.. ആദരവിന്റെ അഞ്ജലികള്‍..' എന്നുമാണ് കിഷോര്‍ സത്യ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. നടി ചന്ദ്ര ലക്ഷ്മണും രശ്മിയെ കുറിച്ചുള്ള എഴുത്തുമായി എത്തിയിരിക്കുകയാണ്.

  Also Read: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് വാങ്ങാൻ ആളില്ല; ചിരഞ്ജീവിയുടെ സിനിമയോട് മുഖം തിരിച്ച് വിതരണക്കാർ

  'എന്റെ വിചിത്രമായ സ്വപ്‌നത്തില്‍ പോലും ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി, എന്റെ ചേച്ചിയമ്മ, എന്നെന്നേക്കുമായി അവളുടെ കൃഷ്ണന്റെ കൂടെയിരിക്കാന്‍ പോയി. അവര്‍ സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു. അവളൊരു കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിച്ചു.

  Also Read: രണ്ടാം വിവാഹത്തിന് സോണിയ ഒരുങ്ങുകയാണല്ലേ? നിങ്ങള്‍ക്ക് മാത്രം വിവാഹം കഴിച്ചാല്‍ മതിയോന്ന് നടിയുടെ ചോദ്യം

  ഇന്ന് അവരെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അവരുടെ സാന്നിധ്യമില്ലാതെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഇരിക്കുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയൊരു ബുദ്ധിമുട്ടായിരിക്കും. സ്വന്തം സുജാതയിലെ എല്ലാവരും അവളെ മിസ് ചെയ്യും. വ്യക്തിപരമായി നോക്കുമ്പോള്‍ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടൊരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കഴിയുമെങ്കില്‍ മടങ്ങി വരൂ..' എന്നുമാണ് ചന്ദ്ര പറയുന്നത്.

  അടുത്തിടെയും ചന്ദ്ര ലക്ഷ്മണിൻ്റെ വളൈക്കാപ്പ് ചടങ്ങിൽ രശ്മി പങ്കെടുത്തിരുന്നു. അന്ന് സ്വന്തം സുജാത ടീമിലെ താരങ്ങളുടെ കൂടെ ആഘോഷമാക്കിയിട്ടാണ് മടങ്ങിയത്. അതിന് ശേഷം സീരിയൽ ടീം വിപുലമായി ഓണം ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിലെല്ലാം പങ്കാളിത്തത്തോടെ രശ്മിയും ഉണ്ടായിരുന്നു. നടിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗം സീരിയലിൻ്റെ അണിയറ പ്രവർത്തകരെയും പ്രേക്ഷകരെയുമൊക്കെ നിരാശയിലാക്കിയിരിക്കുകയാണ്.

  Read more about: chandra lakshman
  English summary
  Chandra Lakshman And Kishore Sathya Wrote About Late Actress Rashmi Jayagopal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X