»   »  സിനിമയ്ക്കുവേണ്ടി ചന്ദ്രലേഖയുടെ ആദ്യഗാനം

സിനിമയ്ക്കുവേണ്ടി ചന്ദ്രലേഖയുടെ ആദ്യഗാനം

Posted By:
Subscribe to Filmibeat Malayalam

യുട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ആയിരങ്ങളുടെ മനം കവര്‍ന്ന പാട്ടുകാരി ചന്ദ്രലേഖയുടെ ആദ്യസിനിമാ ഗാനം റെക്കോര്‍ഡ് ചെയ്തു. കൊച്ചിയിലെ പാലാരിവട്ടം സൗത്ത് ജനതാറോഡിലുള്ള പള്ളത്ത് നഗര്‍ ഫ്രെഡി സ്റ്റുഡിയോയിലായിരുന്നു ചന്ദ്രലേഖയുടെ ആദ്യറെക്കോര്‍ഡിങ് നടന്നത്. എം പ്രശാന്ത് ഒരുക്കുന്ന ലൗ സ്റ്റോറിയെന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ആദ്യഗാനം ആലപിച്ചത്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അടൂരിലെ കൊച്ചുവിട്ടിലിരുന്ന് പാടിയ രാജഹംസമേ... എന്ന ഗാനത്തിന്റെ യുട്യൂബ് വീഡിയോയാണ് ചന്ദ്രലേഖയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഭര്‍ത്താവിന്റെ ബന്ധുവാണ് ചന്ദ്രലേഖയുടെ വിഡീയോ യുട്യൂബില്‍ ്പ്രസിദ്ധീകരിച്ചത്. ഒരുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച വീഡിയോ അടുത്തിടെ വലിയ ശ്രദ്ധനേടുകയും ദേശീയമാധ്യമങ്ങളിലെല്ലാം ചന്ദ്രലേഖയുടെ പാട്ടിനെക്കുറിച്ച് വാര്‍ത്തവരുകയും ചെയ്തു. ചന്ദ്രലേഖയെക്കുറിച്ചറിഞ്ഞ മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകരില്‍ പലരും അവര്‍ക്ക് തങ്ങളുടെ ചിത്രങ്ങളില്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Chandralekha

കാലമേറെയായി ഗാനമേളകളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കുന്ന ചന്ദ്രലേഖയുടെ ശബ്ദത്തിന് ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന മാധുര്യമുണ്ട്. പത്തനംതിട്ടയിലെ വടക്കശ്ശേരിക്കര രഘുനാഥിന്റെ ഭാര്യയാണ് ചന്ദ്രലേഖ. ഒരു മകനുണ്ട് ശ്രീഹരി. ഇതിനകം തന്നെ ഗായികമാരായ ചിത്രയും ലതികയുമെല്ലാം ചന്ദ്രലേഖയുടെ കഴിവിനെ അഭിനന്ദിച്ചിട്ടുണ്ട്. ചന്ദ്രലേഖയെക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഫോണില്‍ വിളിച്ച് ചന്ദ്രലേഖയെ അഭിനന്ദിച്ചിരുന്നു.
<center><iframe width="100%" height="315" src="//www.youtube.com/embed/kNym2rwuakk" frameborder="0" allowfullscreen></iframe></center>

English summary
Chandralekha sung her first film song for M Prasanth's Love Story, recording of the song held at a studio in Kochin

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam