»   » ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലൂടെ താരമാവുകയും നാളുകള്‍ക്ക് മുമ്പ് ആദ്യ ചലച്ചിത്രപിന്നണിഗാനം പാടുകയും ചെയ്ത ഗായിക ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. യുട്യൂബില്‍ ചന്ദ്രലേഖ പാടിയ പാട്ട് ഹിറ്റായതോടെ ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 1.37 ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്ത ചന്ദ്രലേഖയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു മലയാളി തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അരിയുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പേജിന്റെ വിലാസം കൊടുത്തിരിക്കുന്നത്.

Chandralekha

ചന്ദ്രലേഖ താരമായി മാറിയതോടെ ഇവരുടെ പേരില്‍ ഒട്ടേറെ പേജുകള്‍ ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ പ്രൊഫൈലുകളെല്ലാം കൂടി ചന്ദ്രലേഖയുടെ ഔദ്യോഗിക പേജുമായി മെര്‍ജ് ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കുന്നതിനിടെയാണ് പേജ് ഹാക്ക് ചെയ്യുപ്പെട്ടിരിക്കുന്നത്. നവംബര്‍ 2ന് ശനിയാഴ്ച ചന്ദ്രലേഖ ആദ്യ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതിനകം ആറുലക്ഷത്തിലേറെ പേരാണ് ഒരുവര്‍ഷം യുട്യൂബില്‍ ചന്ദ്രലേഖയുടെ പാട്ടുകേട്ടത്. ഫേസ്ബുക്കിലും മറ്റുമായി നൂറുകണക്കിനാളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എം പ്രശാന്ത് സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറിയെന്ന ചിത്രത്തിനുവേണ്ടിയാണ് ചന്ദ്രലേഖ ആദ്യമായി പിന്നണി പാടിയത്. നടന്‍ ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തിലേയ്ക്കും ചന്ദ്രലേഖയ്ക്ക് പാടാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.

English summary
Singer Chandralekha's Facebook Page hacked by a person, authorities trying to trace the person.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam