TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പരുന്തിനെ കൊത്താന്‍ ചാനലുകള്‍
സൂപ്പര്‍താര സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ അവയുടെ ചാനല്‍ റൈറ്റ് സ്വന്തമാക്കാന്‍ മത്സരമാണ്. സിനിമയുടെ നിര്‍മാണ ചെലവിന്റെ ഒരു ഭാഗം ചാനല്‍ റൈറ്റ് വഴി തന്നെ ലഭിക്കുമെന്നതാണ് നിര്‍മാതാക്കള്‍ക്ക് ആശ്വാസകരമായ കാര്യം.
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ ചാനല്‍ റൈറ്റ് അമ്പത് മുതല്‍ എഴുപത് ലക്ഷം രൂപ വരെ നല്‍കിയാണ് ചാനലുകള്‍ സ്വന്തമാക്കുന്നത്. മമ്മൂട്ടിയുടെ വന്ദേമാതരത്തിന്റെ ചാനല്‍ റൈറ്റിനായി ലഭിച്ചത് അറുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ചാനല്‍ റൈറ്റ് വിറ്റുപോയത്.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ പരുന്തിന്റെ ചാനല്‍ റൈറ്റിനായി സിനിമയുടെ ചിത്രീകരണം തുടങ്ങും മുമ്പു തന്നെ ചാനലുകള്‍ തമ്മില്‍ മത്സരം തുടങ്ങി. നയന്‍താരയാണ് നായികയെന്നതാണ് പരുന്തിന്റെ ആകര്‍ഷണം. തെന്നിന്ത്യന്‍ ഗ്ലാമര്‍ നടിയുടെ മലയാള ചിത്രമെന്ന നിലയില്‍ പരുന്തിന്റെ റൈറ്റിന് റെക്കോഡ് വില തന്നെ നല്കാന് ചാനലുകള്‍ തയ്യാറാണ്.
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ടി.എ.റസാഖാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.