»   » ചാപ്‌റ്റേഴ്‌സ് ഡിസംബര്‍ ഏഴിന്

ചാപ്‌റ്റേഴ്‌സ് ഡിസംബര്‍ ഏഴിന്

Posted By:
Subscribe to Filmibeat Malayalam
Chapters
നവാഗത സംവിധായകന്‍ സുനില്‍ ഇബ്രാഹീം അണിയിച്ചൊരുക്കുന്ന ചാപ്‌റ്റേഴ്‌സിന്റെ റിലീസിങ് ഡിസംബര്‍ ഏഴിലേക്ക് മാറ്റി. നേരത്തെ നവംബര്‍ 30ന് തിയേറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

സമരത്തിനുശേഷം സിനിമകള്‍ ഒന്നിച്ചുതിയേറ്ററിലെത്താന്‍ മത്സരിക്കുന്നതാണ് ചാപ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. നിവിന്‍ പോളി, ശ്രീനിവാസന്‍, ഗൗതമി നായര്‍, ലെന, ഹേമന്ത്, അജു വര്‍ഗ്ഗീസ്, റിയാ സെയ്‌റ, കെപിഎസി ലളിത, വിജീഷ് എന്നുവരാണ് താരങ്ങള്‍.

സാധാരണക്കാരന്റെ വീക്ഷണകോണിലൂടെ കാര്യങ്ങള്‍ നോക്കികാണാനാണ് ചാപ്‌റ്റേഴ്‌സ് എന്ന സിനിമ ശ്രമിക്കുന്നതെന്ന് നടന്‍ നിവിന്‍ പോളി അറിയിച്ചു.

സംവിധായകന്‍ സുനില്‍ തന്നെയാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. ഖുര്‍ബാന ഫിലിംസ് ആന്‍ഡ് കാമ്പസ് ഓക്‌സിന്റെ ബാനറില്‍ സഫീര്‍ സേട്ടാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിഷ് കൈമള്‍ (ഛായാഗ്രഹണം), മെജോ ജോസഫ് (സംഗീതസംവിധാനം) റഫീഖ് അഹമ്മദ് (ഗാനരചന) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

English summary
Debutant director Sunil Ibrahim's Chapters, slated for a Nov 30 release, has been postponed by a week

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam